ഒരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുത്, ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ് വീണ്ടും വാർത്തയിൽ ഇടം നേടുന്നത്. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകാതിരുന്നതെന്നാണ് ചാണ്ടി ഉമ്മൻ തന്റെ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞത്. കാലം സത്യം തെളിയിക്കുമെന്ന് ചാണ്ടി ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ച ശേഷം മാധ്യമങ്ങളോടു പറഞ്ഞു.

നേരത്തെ ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞു പരത്തി. കൊവിഡ് വാക്സീൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നൽകിയിരുന്നുവെന്നും ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്സീൻ നൽകാതിരുന്നത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച പ്രമുഖ ഓൺലൈൻ ചാനൽ മാപ്പു പറയണം. ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നും കേരള സമൂഹത്തോട് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപെട്ടു.

 

Read More: മെമ്മറി കാർഡ് കാണാനില്ലെന്ന് പൊലീസ്; മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ദുരൂഹതയേറുന്നു

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം...

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു 'തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …? കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര...

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ...

ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നു വീണു

ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നു വീണു ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം...

Related Articles

Popular Categories

spot_imgspot_img