തൃശൂർ: പെരുമ്പിലാവ് ചന്തയിൽ വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പോത്തിനെ വിൽക്കാനും വാങ്ങാനുമായി എത്തിയവർക്കാണ് പരിക്ക് പറ്റിയത്. പത്തിരിപ്പാല സ്വദേശി നാസർ കൊണ്ടുവന്ന പോത്താണ് അപ്രതീക്ഷിത ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു പോത്തിന്റെ ആക്രമണം ഉണ്ടായത്. കെട്ടിയ കയർ പിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കാട്ടകാമ്പാൽ സ്വദേശി ഷെഫ്ജീർ പോപ്പു, കീക്കര സ്വദേശി റഷീദ് തുടങ്ങിയവർ ചേർന്നു ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ നിയന്ത്രിക്കാനായത്.
Read Also: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; അഞ്ചു പേർ മരിച്ചു, കനത്ത മഴയിൽ വ്യാപക നാശം