web analytics

കെഎസ്ആർടിസി ബസിന് കുറുകെ വാഹനമിട്ട് യാത്ര തടസപ്പെടുത്തി; മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനു കുറുകെ വാഹനമിട്ട് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിൻ ദേവ് എം എൽ എയ്ക്കും മേയർ ആര്യ രാജേന്ദ്രനും എതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. ഇരുവർക്കുമെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കെ പി സി സി സെക്രട്ടറി അഡ്വ സി ആർ പ്രാണകുമാറാണ് പരാതി നല്‍കിയത്.

പൊതു വാഹനങ്ങളും, പൊതു ജനങ്ങളുടെ യാത്രയും ആർക്കുവേണമെങ്കിലും ഏതു സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിനു നൽകുന്നത്. കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ പരാതിയുണ്ടായാൽ അത് പരിഹരിക്കാൻ നിയമ വ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം ജനങ്ങളുടെ യാത്ര മുടക്കി നിയമം കയ്യിലെടുക്കുന്നത് മനുഷ്യവകാശങ്ങളുടെ ലംഘനമാണ് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഏതൊരു പൗരനും പൊതു നിരത്തുകളിൽ സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. എന്നാൽ മാർച്ച്‌ 27,2024 തീയതിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും, സച്ചിൻ ദേവ് എം എൽ എ യും അവരുടെ കാർ പാളയം ജങ്ഷനിൽ നിരവധി ജനങ്ങളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന് കുറുകെ ഇടുകയും, ബസിലെ യാത്രകാരുടെ യാത്രയ്ക്ക് തടസം വരുത്തുകയും ചെയ്ത സംഭവം ഈ അവകാശത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

 

Read Also: ‘മേയറുണ്ട് സൂക്ഷിക്കുക’; KSRTC ബസുകളിൽ പോസ്റ്റർ ഒട്ടിച്ച് ഡ്രൈവർമാർക്ക് ഉപദേശവും നൽകി യൂത്ത് കോൺഗ്രസ്

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

‘ഇതുവരെ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല; അവനിത് താങ്ങാനായിട്ടുണ്ടാവില്ല’; ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു

ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയെ തുടർന്ന് അപമാനവും...

കിണറ്റിൽ വീണ നാലു വയസുകാരന് രക്ഷകരായി പോലീസ്; സംഭവം മൂവാറ്റുപുഴയിൽ

കിണറ്റിൽ വീണ നാലു വയസുകാരന് രക്ഷകരായി പോലീസ്; സംഭവം മൂവാറ്റുപുഴയിൽ മൂവാറ്റുപുഴ: മൂവാറ്റുപുഴ...

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും; അതും 5 വർഷത്തേക്ക്

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും;...

വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള സിപിഎം ശ്രമങ്ങൾ അതീവ അപകടകരമെന്ന് രമേശ് ചെന്നിത്തല

വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള സിപിഎം ശ്രമങ്ങൾ അതീവ അപകടകരമെന്ന് രമേശ്...

കുഞ്ഞിനെ കടലിലെറിയും മുൻപ് മുലപ്പാൽ നൽകി; ഒടുവിൽ കുടുക്കിയത് ശരണ്യയുടെ വസ്ത്രങ്ങളിലെ ഉപ്പുവെള്ളം കുടുക്കി; അരുംകൊല

കുഞ്ഞിനെ കടലിലെറിയും മുൻപ് മുലപ്പാൽ നൽകി; ഒടുവിൽ കുടുക്കിയത് ശരണ്യയുടെ വസ്ത്രങ്ങളിലെ...

Related Articles

Popular Categories

spot_imgspot_img