ഒടുവിൽ മലയാളികൾ ഒന്നടങ്കം കണ്ട ആ സ്വപ്നം സഫലമായി. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടം നേടി. ഇന്ന് ചേർന്ന സെലെക്ഷൻ കമ്മറ്റി സഞ്ജുവിനെയും ടീമിലുൾ ഉൾപ്പെടുത്തുകയായിരുന്നു. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനേയും ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ക്യാപ്റ്റന്റെ റോളിൽ നടത്തുന്ന ഗംഭീര പ്രകടനമാണ് ലോകകപ്പില്‍ സഞ്ജുവിനു തുണയായത്. അധികം വൈകാതെ തന്നെ ബിസിസിഐ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കും.ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐസിസിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. 2024 ഐപിഎല്ലിൽ ഒൻപതു മത്സരങ്ങളിൽനിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്.