web analytics

ജയിലിൽ നിന്നിറങ്ങി ഒറ്റ രാത്രി കൊണ്ട് അടിച്ചു മാറ്റിയത് എട്ട് സ്മാർട്ട് ഫോണുകൾ; ആലുവയിലും പെരുമ്പാവൂരിലും അതിഥി തൊഴിലാളികൾക്കിടയിൽ മോഷണം പതിവാക്കിയ പ്രതി പിടിയിൽ

കൊച്ചി: ജയിലിൽ നിന്നിറങ്ങി ഒറ്റ രാത്രികൊണ്ട് എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന മോഷ്ടാവ് പിടിയിൽ. അതിഥിത്തൊഴിലാളിയായ അസം നാഗോൺ ജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം പെരുമ്പാവൂരിലെ ഒരു വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ആറുമാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയതെന്ന് ആലുവ പോലീസ് പറഞ്ഞു.

ഈ മാസം 20-നാണ് കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്ന് ഇയാൾ വില കൂടിയ 8 മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. എന്നാൽ പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചില്ല. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് മനസിലാക്കി.

പകൽ സ്ഥലങ്ങൾ കണ്ടുവയ്ക്കുകയും രാത്രി മോഷണം നടത്തുകയും ചെയ്യുകയാണ് പതിവ്. വില കൂടിയ മൊബൈൽ ഫോണുകളാണ് ഇയാൾ ലക്ഷ്യമിടാറുള്ളത്. മോഷ്ടിക്കുന്ന ഫോണുകൾ അതിഥിത്തൊഴിലാളികൾക്കിടയിൽ വിൽപന നടത്തും. ഇയാളുടെ പേരിൽ വേറെയും മോഷണക്കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി മൊബൈൽ ഫോണുകൾ കണ്ടെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇൻസ്പെക്ടർ എം എം മഞ്ജുദാസ്, എസ്ഐ എസ്എസ് ശ്രീലാൽ, എഎസ്ഐ അബ്ദുൾ ജലീൽ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Read Also:ഭൂമി തരംമാറ്റ അപേക്ഷകൾക്ക് ഇനി ശരവേഗത്തിൽ നടപടി; സംസ്ഥാനത്ത് 78 ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി ഭൂമി തരംമാറ്റ അപേക്ഷകൾ പരിഗണിക്കാൻ അധികാരം

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

Related Articles

Popular Categories

spot_imgspot_img