തിരുവനന്തഗപുരം പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി സന്ദീപ് (സൽമാൻ–44) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശുചിമുറിക്കുള്ളിലാണു സന്ദീപിനെ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണകാരണം വ്യക്തമല്ല.