ഇടിവെട്ട് ഫോമിലാണ് ഇരുവട്ടം ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഇക്കുറിയും കപ്പ് ഉയർത്തിയേക്കും; കാരണം ഇതാണ്

ഇടിവെട്ട് ഫോമിലാണ് ഇരുവട്ടം ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണെങ്കിലും ഇക്കുറിയും കപ്പുയർത്താൻ ഏറെ സാധ്യതയുള്ള ടീമാണ് കെകെആർ. എട്ട് മത്സരങ്ങളിൽ അഞ്ചിലും വിജയം കൊയ്താണ് കെകെആറിന്റെ പോക്ക്.

കരുത്ത് വെടിക്കെട്ട് ഓപ്പണർമാർ തന്നെ: സുനിൽ നരെയ്‌നും ഫിലിപ്പ് സാൾട്ടും ഈ സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയാണ് . ആദ്യ പന്തു മുതൽ എതിരാളികളെ അടിച്ചു പറത്തുന്നവരാണ് ഇവർ. മിക്ക മത്സരങ്ങളിലും എതിരാളികൾക്കെതിരെ കൂറ്റൻ സ്‌കോർ നേടാൻ കെകെആറിന് സാധിക്കാറുണ്ട്. സുനിൽ നരെയ്‌ന്റെ പ്രൊമോഷനെ എല്ലാ അർത്ഥത്തിലും ന്യായീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുവനിര തന്നെയാണ് നട്ടെല്ല്: രഘുവംശി, രമൺദീപ് സിംഗ്, വൈഭവ് അറോറ, ഹർഷിത് റാണ തുടങ്ങിയവരെല്ലാം ഈ സീസണിൽ ഏറെ ശ്രദ്ധ നേടിയ കെകെആർ താരങ്ങളാണ്. ബാറ്റിംഗിൽ രഘുവംശിയും രമൺദീപും കെകെആറിന് മികച്ച ചില സംഭവകൾ നൽകിയിട്ടുണ്ട്. നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ എടുക്കാൻ ഹർഷിതിനും വൈഭവിനും സാധിച്ചിട്ടുണ്ട്.

സ്പിന്നർമാർ: കെകെആർ നിലവിൽ നേരിടുന്ന പ്രതിസന്ധികളിലൊന്ന് ബൗളിംഗ് നിരയുടെ പ്രകടനമാണ്. സുനിൽ നരെയ്‌നും വരുൺ ചക്രവർത്തിയും സുയാഷ് ശർമയും ഉണ്ടെങ്കിലും കെകെആർ സ്പിന്നർമാർ പേരിനൊപ്പം ഉയർന്നിട്ടില്ല. എന്നാൽ മുന്നോട്ട് പോകവെ സ്പിന്നർമാർ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നോക്കൗട്ട് മത്സരങ്ങൾ തങ്ങളുടെ സ്പിൻ കരുത്ത് കെകെആറിന് മറ്റു ടീമുക്കൾക്ക് മേൽ ആധിപത്യം നേടാൻ സഹായകരമാകും എന്നുറപ്പാണ്.

നിലവിൽ മികച്ച ഫോമിലാണ് കെകെആർ നിലവിൽ കളിക്കുന്നത്. നിലവിൽ കൊൽക്കത്ത പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താനുള്ളത്. രാജസ്ഥാൻ റോയൽസാണ് ഒന്നാമതുള്ളത്. രാജസ്ഥാന് 16 പോയന്റുകളാണുള്ളത്. കൊൽക്കത്തയ്ക്കുള്ളത് 10 പോയന്റുകളുമാണുള്ളത്. മൂന്നാമതുള്ള ചെന്നൈ സൂപ്പർ കിങ്‌സിനും നാലാമതുള്ള സൺ റൈസേഴ്‌സ് ഹൈദാരാബാദിനും പത്ത് പോയന്റുകളാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ലഖ്‌നൗവിനും ആറാമതുള്ള ഡൽഹിയ്ക്കും പത്ത് പോയന്റായതിനാൽ ആരൊക്കെ പ്ലേ ഓഫ് യോഗ്യത നേടുമെന്നത് കണ്ടറിയണം.

 

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു ബീജിങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ്...

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു കൊളറാഡോ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു....

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന്

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന് ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു പാലക്കാട്: ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Related Articles

Popular Categories

spot_imgspot_img