web analytics

ഇപി ജയരാജനു പിന്നാലെ രമേശ് ചെന്നിത്തലയും കുരുക്കിലേക്ക്; ഒരു വക്കീൽ നോട്ടീസു പോലും അയക്കാത്തതിന് പിന്നിൽ ദല്ലാളിന്റെ ഭീഷണിയോ? ബിജെപിയുടെ ചൂണ്ടയിൽ ചെന്നിത്തലയും കുരുങ്ങിയോ? കൂട്ടത്തിൽക്കുത്താൻ ഒരുങ്ങി ചെന്നിത്തല വിരുദ്ധർ

തിരുവനന്തപുരം: ഇടത് മുന്നണി കൺവീനർ ഇപി ജയരാജനെ ചുറ്റിപ്പറ്റിയുള്ള വിവാദം സജീവമാക്കി നിർത്തുമ്പോഴും ബിജെപിയെ കടന്നാക്രമിക്കുന്നതിൽ കെപിസിസി നേതാക്കൾ പിന്നാക്കം പോയി എന്ന വിമർശനം ശക്തമാണ്. ഇതിനിടെ പുതിയ ആരോപണവും ഉയർന്നിരിക്കുകയാണ്. ബിജെപിയിൽ അംഗത്വമെടുക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ആശയവിനിമയം നടത്തിയെന്ന ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തലാണ് ആക്ഷേപത്തിന് ആധാരം. ഇത് കെപിസിസി നേതൃയോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. ചർച്ചകൾ 45 ശതമാനം പൂർത്തിയായിരുന്നുവെന്ന ദല്ലാളിന്റെ ആരോപണം ചെന്നിത്തല ഇതുവരെ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. മറ്റ് പല വിഷയങ്ങളിലും വേഗത്തിൽ അഭിപ്രായം പറയാറുളള ചെന്നിത്തല ഇക്കാര്യത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മൗനത്തിലാണ്.

കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനുമായ രമേശ് ചെന്നിത്തലക്കെതിരെയുള്ള ഗുരുതരമായ ആരോപണം തള്ളിക്കളയാൻ കെപിസിസി നേതൃത്വവും ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവും, കെപിസിസി അധ്യക്ഷനും ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ആക്ഷേപത്തിന് ആക്കം കൂട്ടുന്നു. ഇപി വിഷയത്തിൽ ചെന്നിത്തല കാര്യമായ പ്രതികരണമൊന്നും നടത്താത്തതിന് പിന്നിൽ ദല്ലാളിന്റെ ഭീഷണിയുണ്ടോ എന്ന് സംശയിക്കുന്നവരും പാർട്ടിക്കുള്ളിലുണ്ട്.

അടുത്ത മാസം നാലിന് ചേരുന്ന കെപിസിസി യോഗത്തിൽ ചെന്നിത്തല വിരുദ്ധർ ആരോപണം ഉന്നയിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം. ഗുരുതരമായ ആരോപണം പൊതുമധ്യത്തിൽ ഉന്നയിച്ച വ്യക്തിക്കെതിരെ ഒരു വക്കീൽ നോട്ടീസു പോലും അയക്കാത്തതിന് പിന്നിൽ ഭയപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടാകുമെന്നാണ് ചെന്നിത്തലയെ എതിർക്കുന്നവർ പറയുന്നത്. കെപിസിസി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, മുൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയെ അടർത്തി എടുക്കാൻ ബിജെപി ചൂണ്ടയിടുകയും അതിൽ ഭാഗികമായി വിജയിക്കുകയും ചെയ്തുവെന്ന ദല്ലാളിന്റെ ആരോപണത്തെ നിഷേധിക്കാത്തതാണ് ഇവരെ ചൊടിപ്പിക്കുന്നത്. ബിജെപിയിൽ ചേരുന്നതു സംബന്ധിച്ച വെളിപ്പെടുത്തൽ നിഷേധിക്കാത്തതിന് പിന്നിൽ മറ്റ് പല താൽപര്യങ്ങളുമുണ്ടെന്നാണ് ആരോപണമുയരുന്നത്.

 

Read Also:ഉഷ്ണതരം​ഗം അതീവ​ഗുരുതമാകുന്നു; പാലക്കാട് യെല്ലോ മാറി ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് രണ്ടാം ഘട്ട താപനില മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമായി

 

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന് ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല...

ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന

രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും...

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില കൊച്ചി: ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ...

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ ഇടുക്കി: ഓൺലൈൻ ടാസ്‌കിന്റെ...

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി മൂന്നാർ: വാഗുവരൈ...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

Related Articles

Popular Categories

spot_imgspot_img