താൻ കെഎസ്ആർടിസി ബസ് തടഞ്ഞിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ എന്നു പറഞ്ഞത് പച്ചക്കള്ളം എന്ന് തെളിയുന്നു. ഭാര്യയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ബസ്സിന് കുറുകെയിട്ട് തടയുന്നതിന്റെ ദൃശ്യം പുറത്തായി. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നലിൽ ഉള്ള സീബ്രാ ലൈനിൽ വണ്ടി കുറുകൈ ഇട്ടശേഷം ഡ്രൈവറോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതോടെ താൻ വാഹനം ഇട്ടിട്ടില്ല എന്ന മേയറുടെ വാദം പൊളിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ടപ്പോഴും തന്റെ വാഹനം ബസ് തടഞ്ഞിട്ടില്ലെന്നാണ് മേയർ ആവർത്തിച്ചു പറഞ്ഞത്. സിഗ്നലിൽ കാർ നിർത്തിയ ശേഷം താൻ ഡ്രൈവറുമായി സംസാരിക്കുകയായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ കാർ ബസിന് കുറുകെ ഇടുന്നത് വ്യക്തമാണ്. ഇതോടെ മേയർ പോലീസിന് നൽകിയ മൊഴിയും പൊളിയുകയാണ്. ഇതോടൊപ്പം കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് വേണം കരുതാൻ.
എന്നാൽ ഡ്രൈവർ ലഹരി ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്നും സ്ത്രീകളോട് മോശമായി പെരുമാറി എന്നുമുള്ള ആര്യയുടെ പരാതിയിൽ അന്വേഷണം നടക്കേണ്ടതുണ്ട്. ജനപ്രതിനിധികൾ ആയതുകൊണ്ട് ബോധപൂർവ്വം കരിവാരി തേക്കുകയാണെന്നും ഇതിനു മുൻപുള്ള ഒരു കേസിലും കെഎസ്ആർടിസി ഡ്രൈവർമാരുടെ ഭാഗം മാധ്യമങ്ങൾ കേട്ടിട്ടില്ലെന്നും മേയർ നേരത്തെ പറഞ്ഞിരുന്നു. ഇതിന് വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്.
Read also: വീണ്ടും വില്ലനായി ഷവർമ: ചിക്കൻ ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ: 12 പേർ ആശുപത്രിയിൽ