സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മടങ്ങി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പുകയാണ് ചെയ്തത്.
രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ടയെങ്കിലും സിപിഎമ്മിനെ ഏറെ പ്രതിരോധത്തിൽ ആക്കിയ തിരഞ്ഞെടുപ്പ് ദിനത്തിലെ ഇ പി ജയരാജന്റെ തുറന്നുപറച്ചിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുമെന്നായിരുന്നു വിവരം. എന്നാൽ യോഗത്തിന് ശേഷം വിഷയത്തിൽ ഇ പി പ്രതികരിച്ചില്ല.
Read More: കൊടും ക്രൂരതയ്ക്കു കൊലക്കയര്‍; നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുന് വധശിക്ഷ









