6,6,4,6,6, റാഷിദ് ഖാന്റെ ഓവറില്‍ വെടിക്കെട്ട്; 41 പന്തില്‍ 5 ഫോറും 10 സിക്‌സും വില്‍ ജാക്‌സിൻ്റെ അത്യുഗ്രൻ സെഞ്ച്വറി; ഗുജറാത്ത് ടൈറ്റന്‍സിനെ 9 വിക്കറ്റിന് തകർത്ത് ആര്‍സിബി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി ആര്‍സിബി തുടര്‍ ജയം നേടിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ 9 വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റിന് 200 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 24 പന്ത് ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. വില്‍ ജാക്‌സിന്റെ (100*) വെടിക്കെട്ട് സെഞ്ച്വറിയും വിരാട് കോലിയുടെ (70) ഫിഫ്റ്റിയുമാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്.

പന്ത് എറിയുന്നത് ലോകോത്തര സ്പിന്നർ റാഷിദ് ഖാൻ. ബാറ്ററായി വിൽ ജാക്സ്’. 16ാമത്തെ ഓവറിലാണ് നാടകീയ ബാറ്റിംഗ് അരങ്ങേറിയത്. നാല് സിക്സറുൾപ്പെടെ 29 റൺസാണ് റാഷിദിന്റെ ഓവറിൽ അടിച്ചുകൂട്ടിയത്. 72 റൺസുമായി ക്രീസിലുണ്ടായിരുന്ന വിൽ ജാക്സ് ആ ഓവർ അവസാനിക്കുമ്പോൾ സെഞ്ച്വറി തികയ്ക്കുമെന്ന് ആർ.സി.ബി ആരാധകർ പോലും കരുതിയിട്ടുണ്ടാവില്ല.

തുടർ തോൽവികൾക്കൊടുവിൽ കഴിഞ്ഞ ഹൈദരാബാദിനെ മുട്ടുകുത്തിച്ചാണ് ബംഗളൂരു വിജയപാതയിൽ തിരിച്ചെത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ തട്ടകത്തിൽ ഒൻപത് വിക്കറ്റിന് തോൽപ്പിച്ചാണ് ആർ.സി.ബി വീണ്ടും വിജയഭേരി മുഴക്കിയത്. ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടുവെച്ച 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്.

തകർപ്പൻ സെഞ്ച്വറി നേടിയ വിൽ ജാക്സും അർധസെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ചേർന്നാണ് ടീമിന് ഗംഭീര ജയം സമ്മാനിച്ചത്. 41 പന്തിൽ 10 സിക്സും അഞ്ചു ഫോറും ഉൾപ്പെടെയാണ് വിൽ ജാക്സ് 100ലെത്തിയത്. 44 പന്തിൽ മൂന്ന് സിക്സും ആറു ഫോറും ഉൾപ്പെടെ 70 റൺസെടുത്ത വിരാട് കോഹ്ലിയും പുറത്താകാതെ നിന്നു. 12 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലിസിസാണ് പുറത്തായ ഏക ബാറ്റർ. റൺവേട്ടയിൽ മുന്നിലുള്ള വിരാട് കോഹ്ലി ഇന്നത്തെ ഇന്നിങ്സോടെ ഈ ഐ.പി.എല്ലിൽ 500 റൺസ് പൂർത്തിയാക്കി.49 പന്തിൽ പുറത്താകാതെ 84 റൺസെടുത്ത സായ്സുദർശനും 30 പന്തിൽ 58 റൺസെടുത്ത ഷാറൂഖ് ഖാനും ചേർന്നാണ് ഗുജറാത്തിന് മികച്ച സ്കോറിലെത്തിച്ചത്. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസെടുത്തത്. ഹോം മാച്ചിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കം പാളിയിരുന്നു.

വൃദ്ധിമാൻ സാഹയും (5) നായകൻ ശുഭ്മാൻ ഗില്ലും (16) നിരാശപ്പെടുത്തിയെങ്കിലും തുടർന്നെത്തിയ സായ്സുദർശനും ഷാറൂഖ്ഖാനും ചേർന്ന് ഗംഭീര ചെറുത്തുനിൽപ്പാണ് നടത്തിയത്. 30 പന്തിൽ അഞ്ചു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 58 റൺസെടുത്ത ഷാറൂഖിനെ മുഹമ്മദ് സിറാജാണ് പുറത്താക്കുന്നത്. 49 പന്തിൽ നാല് സിക്സും എട്ടുഫോറും ഉൾപ്പെടെ 84 റൺസെടുത്ത സായി സുദർശനും 19 പന്തിൽ 26 റൺസെടുത്ത് ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു. സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഒരോ വിക്കറ്റ് നേടി.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന....

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ് വേ...

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ

കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച്...

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി താമസം പ്രതിക്കൊപ്പം

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി...

‘ഓപ്പറേഷന്‍ സിന്ദൂര്‍’ അത്തപ്പൂക്കളം; കേസ്

'ഓപ്പറേഷന്‍ സിന്ദൂര്‍' അത്തപ്പൂക്കളം; കേസ് കൊല്ലം: മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍...

Related Articles

Popular Categories

spot_imgspot_img