ചരിത്രത്തിലാദ്യം; ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം; ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഇതാദ്യം . ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണമെന്നാണ് പുതിയ നിർദ്ദേശം. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ട്രഷറി ഉദ്യോഗസ്ഥർ പറയുന്നത്. ഏപ്രിൽ ആദ്യംതന്നെ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ അനുമതി വേണ്ടിയിരുന്നു. ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. എന്നാൽ വായ്പാനുമതി സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഡിസംബർ വരെയും അതിനുശേഷവും എടുക്കാവുന്ന വായ്പയുടെ കണക്കുകളാണ് ഇനി വരേണ്ടത്.മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3%വരെ വായ്പയെടുക്കാമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് 37,​000 മുതൽ 41,​000കോടി രൂപവരെ വായ്പയെടുക്കാനാകും. ഇതിൽ നിന്ന് കിഫ്ബിയുടെയും സാമൂഹ്യസുരക്ഷാമിഷന്റെയും വായ്പകൾ അടക്കം എത്ര തുക കുറയ്ക്കുമെന്ന അറിയിപ്പും കിട്ടിയിട്ടില്ല. തൽക്കാലം 5,​000കോടിയുടെ താൽക്കാലിക വായ്പാനുമതി സംസ്ഥാനം ചോദിച്ചെങ്കിലും കിട്ടിയത് 3,​000കോടിയാണ്. അത് 30ന് എടുക്കും.കേന്ദ്രം വായ്പാനുമതി നൽകുന്നതിൽ കടുംപിടിത്തം സ്വീകരിക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Read Also: ആമാശയത്തിൽ ഒളിപ്പിച്ചത് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ കൊക്കെയ്ൻ; വില ആറുകോടി; കെനിയക്കാരൻ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

‘നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475 തൊഴിലാളികൾ അറസ്റ്റിൽ

'നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ'; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

ഭീതിയിലാഴ്ത്തി ‘ന്യൂഡ് ഗാങ്

ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ് ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ്'. മീററ്റിലെ...

Related Articles

Popular Categories

spot_imgspot_img