ഇതു കൊണ്ടൊന്നും താൻ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അവർ ദേശീയ- അന്തർദേശീയ മത്സരത്തിന് ഒരുങ്ങുകയാണ്. മെക്സിക്കോയിൽ 2024 ൽ നടക്കുന്ന മിസ് യുണിവേഴ്സ് മത്സരത്തിൽ മാറ്റുരയ്‌ക്കാനും ആ വേദിയിൽ അർജന്റീനയുടെ പതാക പറപ്പിക്കാനും കാത്തിരിക്കുന്നതായി അലസാന്ദ്ര മാരിസ പറഞ്ഞു. മത്സരാർത്ഥികൾക്ക് പ്രായപരിധിയില്ലെന്ന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മുതൽ 18 വയസിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരിക്കാൻ അർഹതയുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. മുമ്പ് 18-28 ആയിരുന്നു പ്രായപരിധി.
Read Also: ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചത് 322 ദിനരാത്രങ്ങൾ; ബഹിരാകാശം കണ്ട് കൊതിതീരാത്ത സുനിത വില്യംസ് വീണ്ടും പറക്കുന്നു; 58-ാം വയസ്സിൽ മൂന്നാം യാത്ര; ഇന്ത്യക്കാർക്ക് ഇത് അഭിമാന നിമിഷങ്ങൾ
പ്രായമൊക്കെ വെറും നമ്പറല്ലെ; അഴകിൻ്റെ റാണിയായത് അറുപതാം വയസിൽ; മൽസരിച്ചത് യുവതികളോട്; വിശ്വസുന്ദരി കിരീടം ചൂടി മാധ്യമ പ്രവർത്തക; ചർമം കണ്ടാലും മിണ്ടിയായും പ്രായം തോന്നില്ലെന്ന് കാണികൾ
പ്രായം വെറും നമ്പർ മത്രം. അറുപതാം വയസിൽ വിശ്വസുന്ദരിയായി അർജൻ്റീനക്കാരിയായ അലസാന്ദ്ര മാരിസ റോഡ്രിഗസസ്. യുവതികളോട് മൽസരിച്ചാണ് കനക കിരീടം ചൂടിയത്.ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ വിശ്വസുന്ദരി കിരീടം ചൂടിയാണ് അവർ ചരിത്രത്തിന്റെ ഭാഗമായത്. ലാ പ്ലാറ്റയിൽ നിന്നുള്ള 60-കാരി അഭിഭാഷകയും മാദ്ധ്യമപ്രവർത്തകയുമാണ്. സൗന്ദര്യ സങ്കൽപ്പങ്ങളുടെയും മത്സരത്തിന്റെയും പരമ്പരാഗത മാനദണ്ഡങ്ങളെയും തകർത്തു കളഞ്ഞാണ് അലസാന്ദ്രയുടെ വിജയം. ഈ സൗന്ദര്യ പട്ടം ചൂടുന്ന പ്രായമേറിയ ആദ്യ വനിതയെന്ന ഖ്യാതിയും ഇനി അലസാന്ദ്രയ്‌ക്ക് സ്വന്തമാണ്. ആകർഷകതയും സൗന്ദര്യവും വ്യക്തിത്വവും വിധികർത്താക്കളെ മാത്രമല്ല കാഴ്ച്ചക്കാരെയും കീഴടക്കി.









