web analytics

അപൂർവങ്ങളിൽ അപൂർവം; വോട്ടിംഗ് മഷി പുരട്ടിയാൽ വർഷങ്ങളോളം മായില്ല; ഇക്കുറി വോട്ട് ചെയ്യാൻ  അനുമതി കിട്ടുമോ എന്നറിയാതെ ഉഷാകുമാരി

ഷൊർണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. എന്നാൽ വോട്ട് ചെയ്യാൻ  അനുമതി കിട്ടുമോ എന്ന ആശങ്കയിലാണ് കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗർ പൂളക്കുന്നത്ത് ഉഷാകുമാരി. മുൻപ് ചെയ്ത വോട്ടിന്റെ ഭാഗമായി വിരലിൽ തേച്ച മഷി ഇപ്പോഴും മായാത്തതാണ് ഈ ആശങ്കയ്ക്ക് കാരണം.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു ആദ്യതടസ്സം. മഷി മായാത്തതാണെന്ന് പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർ അന്ന് വിശ്വസിച്ചില്ല. ബൂത്തിലുണ്ടായിരുന്ന രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാർ ഇവരെ അറിയുമെന്ന് ഉറപ്പുപറഞ്ഞതോടെ അന്ന് വോട്ടുചെയ്തു. ബൂത്തിൽ ചെന്ന് തർക്കിക്കേണ്ടിവരുമെന്ന് പേടിച്ച് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടുചെയ്യൻ പോയതുമില്ല.കുളപ്പുള്ളി എ.യു.പി. സ്കൂളിലാണ് ഇവർ 2016-ൽ വോട്ട് രേഖപ്പെടുത്തിയത്. വിരലിൽ നഖം വളരുന്നുണ്ടെങ്കിലും മഷിയടയാളം പോകുന്നില്ലെന്നതാണ് പ്രശ്നം. ഇത്തരം സംഭവം അപൂർവമാണെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ത്വഗ്രോഗ വിദഗ്ധരും ഇത് അപൂർവ സംഭവമായാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പോളിങ്‌ ഏജൻറുമാർക്ക് പരാതിയില്ലെങ്കിൽ പ്രിസൈഡിങ്‌ ഓഫീസർക്ക് തീരുമാനമെടുത്ത് വോട്ട് രേഖപ്പെടുത്താൻ അനുമതി നൽകാനാകുമെന്ന് ഷൊർണൂർ ഇലക്ടറൽ ഓഫീസർകൂടിയായ തഹസിൽദാർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img