കിടിലൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് വീണ്ടും; നമ്പറുകൾ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിലൂടെ കോൾ ചെയ്യാൻ ഇൻ-ആപ്പ് ഡയലർ

സമീപകാലത്തായി വാട്സ്ആപ്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചറുകൾ അമ്പരപ്പിക്കുന്നതാണ്. നേരത്തെ വാട്സ്ആപ്പിൽ അവതരിപ്പിച്ച വാട്സ്ആപ്പ് പേ എന്ന യു.പി.ഐ സേവനവും അതുപോലെ ഫയലുകൾ ഓഫ്‍ലൈനായി പങ്കുവെക്കാനുള്ള സൗകര്യവുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ വാട്സ്ആപ്പ് പോലെ ചൈനയിൽ ഏറ്റവും കൂടുതൽ യൂസർമാരുള്ള മെസ്സേജിങ് ആപ്പായ വീചാറ്റിന്റെ പാത പിന്തുടർന്ന് വാട്സ്ആപ്പും ഒരു ഓൾ ഇൻ വൺ ആപ്പായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ വാട്സ്ആപ്പിൽ ഇൻ-ആപ്പ് ഡയലർ അവതരിപ്പിക്കാൻ പോവുകയാണ് മെറ്റ.
വാട്സ്ആപ്പിനുള്ളിൽ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷൻ വരുമെന്ന സൂചന പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റഇൻഫോ ആണ് നൽകിയിരിക്കുന്നത്. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളിയായാണ് വാട്സ്ആപ്പ് ഡയലർ അവതരിപ്പിക്കുന്നത്. നമ്പറുകൾ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിലൂടെ ആളുകളെ കോൾ ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.

Read also:ഭർത്താവിന് സ്ത്രീധനത്തിൽ അവകാശങ്ങളില്ല; സ്ത്രീധനത്തിന്റെ പരിപൂർണമായ അവകാശം സ്ത്രീക്കുതന്നെ; സുപ്രീം കോടതി

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img