കൊട്ടിക്കലാശത്തിൽ ശൈലജക്കെതിരായ അധിക്ഷേപ മുദ്രാവാക്യത്തിൽ പരാതി നൽകി എൽഡിഎഫ്. മുദ്രാവാക്യത്തിനെതിരെ ഇലക്ഷൻ കമ്മീഷനും കളക്ടർക്കുമാണ് പരാതി നൽകിയത്. യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് വടകര അഞ്ചുവിളക്കിന് സമീപമാണ്. കൊവിഡ് കള്ളി, കാട്ടുകള്ളിയെന്ന് മുദ്രാവാക്യം വിളിച്ചാണ് അധിക്ഷേപിച്ചത്. സംഭവത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പരാതി നൽകുമെന്ന് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യുഡിഎഫ് നടത്തിയതെന്ന് എൽഡിഎഫ് ആരോപിച്ചു. പൊതു സമൂഹത്തിനിടയിൽ ശക്തമായ എതിർപ്പ് യു.ഡി.എഫിന്റെ ഇത്തരം അപവാദ പ്രചാരണത്തിനെതിരെ ഉയർന്നു വരികയാണ് ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.