ലോകത്തിന്‍റെ നാനാകോണുകളില്‍ നിന്ന് മനുഷ്യന്‍ ഉയര്‍ത്തിയിട്ടുള്ള ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ആരാണ് യേശുക്രിസ്തു ? ക്രിസ്തു ഒരു മതസ്ഥാപകനാണ്,വിപ്ലവകാരിയാണ്,സാമുഹ്യപരിഷ്‌കര്‍ത്താവാണ്,
സാന്മാര്‍ഗ്ഗികപുരുഷനാണ്,ചരിത്രപുരുഷനാണ്, ഇങ്ങനെയൊക്കെ പലരും പറഞ്ഞു വെയ്ക്കുകയും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുരാതന റോമിൻ്റെ ചരിത്രം വളരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. യേശു ഭൂമിയിൽ നടന്നതായി കരുതപ്പെടുന്ന സമയ ഫ്രെയിമിൽ എഴുതിയതോ പരാമർശിക്കുന്നതോ ആയ ചരിത്രപരവും ദാർശനികവുമായ സാഹിത്യങ്ങളുടെ ഒരു വലിയ ശേഖരം ഉണ്ട്. എന്നാൽ ആ സാഹിത്യം യേശുക്രിസ്തു എന്ന് വിളിക്കപ്പെടുന്ന ശക്തനായ വ്യക്തിയെ വിസ്മരിക്കുന്നു. ഇത് സംബന്ധിച്ച് രാഹുൽ ഈശ്വറുമായി ബത്‌ലഹേം tv ചാനൽ നടത്തിയ ഒരു ഇന്റർവ്യൂ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന യേശുവിൻ്റെ ചരിത്രപരത എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളുടെയും പ്രധാന സിദ്ധാന്തങ്ങളിലൊന്നാണ്. രംഗത്തിറങ്ങിയപ്പോൾ തന്നെ ലോകത്തെ പിടിച്ചുകുലുക്കിയ ശക്തനായ ഒരു വ്യക്തിയാണ് യേശു. കഴിഞ്ഞ രണ്ടര നൂറ്റാണ്ടുകളിൽ പാശ്ചാത്യ രാജ്യങ്ങളിൽ നടന്ന ബൈബിൾ, ക്രിസ്റ്റോളജിക്കൽ ഗവേഷണങ്ങൾ, ഒരു ചരിത്ര വ്യക്തിയെന്ന നിലയിൽ യേശുവിൻ്റെ അസ്തിത്വം ഉൾപ്പെടെ, യേശുവിൻ്റെ ജീവിതത്തിൻ്റെ എല്ലാ മേഖലകളുടെയും വ്യക്തമായി തെളിയിച്ചിട്ടുണ്ട്.
700 ബി സി മുതൽ എഴുതപ്പെട്ട റോമൻ ചരിത്രത്തിലെങ്ങും യേശുവിനെക്കുറിച്ച് പറയുന്നില്ല എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ, റോമാക്കാർ ഇഷ്ടപ്പെടാത്ത , അവർ എതിർത്തിരുന്ന ജൂതൻമാരുടെ നേതാവായിരുന്ന ഒരാളെക്കുറിച്ച് അവർ എങ്ങിനെ എഴുതുമെന്ന് രാഹുൽ ചോദിക്കുന്നു. മാത്രമല്ല,ഇന്ന് കാണുന്ന രീതിയിൽ ക്രിസ്തീയതയ്ക്ക് പരിവർത്തനം വന്നത് എ ഡി 400 മുതലുള്ള കോൺസ്റ്റന്റൈൻ കോഡിങ് മുതലാണ് എന്നും രാഹുൽ പറയുന്നു.യേശുവിനെക്കുറിച്ച് ചരിത്രകാരന്മാർ പറയുന്നത് BC 4 മുതൽ AD 28 വരെ ജീവിച്ചിരുന്നു എന്നാണ്. കേരളത്തിൽ ക്രിസ്ത്യാനികൾ ഇല്ലേ ? അപ്പോൾ ആരോ ഒരാൾ ഉണ്ടായിട്ടല്ലേ അദ്ദേഹത്തിൻെറ മെസേജുമായി ആളുകൾ വരുന്നത് ? പിന്നെ എങ്ങിനെ യേശുക്രിസ്തു ഇല്ലെന്നു പറയും? രാഹുൽ ചോദിക്കുന്നു. രാഹുലിന്റെ വാക്കുകളുടെ മുഴുവൻ വീഡിയോ കാണാം.
വീഡിയോ കടപ്പാട്: ബേത്ലഹേം TV
Read also: ‘ഇതാണ് സഞ്ജു ക്യാപ്റ്റൻസി’; സഞ്ജു സാംസണിന്റെ ആ ഗംഭീര പ്രകടനത്തിന് കയ്യടിച്ച് ആരൺ ഫിഞ്ച്









