കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 53,000 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6625 രൂപ. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരുന്നു വില വർദ്ധനവ്. സ്വർണവിലയിൽ പുത്തൻ റെക്കോർഡുകളിട്ട മാസമായിരുന്നു 2024 ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഇതേമാസം രേഖപ്പെടുത്തിയിരുന്നു. 2024 ഏപ്രിൽ മാസത്തിലെ ഓരോ ദിവസത്തെയും സ്വർണവില (പവന്): ഏപ്രിൽ 1 – 50880, ഏപ്രിൽ 1 – 50880, ഏപ്രിൽ 2 – 50,680 (മാസത്തെ ഏറ്റവും കുറഞ്ഞ വില), ഏപ്രിൽ 3 – 51280, ഏപ്രിൽ 4 – 51680, ഏപ്രിൽ 6 – 52280, ഏപ്രിൽ 7 – 52280, ഏപ്രിൽ 8 – 52520, ഏപ്രിൽ 9 – 52600, 52800 ഏപ്രിൽ 10 – 52880, ഏപ്രിൽ 11 – 52960, ഏപ്രിൽ 12 – 53760, ഏപ്രിൽ 13 – 53200, ഏപ്രിൽ 14 – 53200, ഏപ്രിൽ 15 – 53640, ഏപ്രിൽ 16 – 54360, ഏപ്രിൽ 17 – 54360, ഏപ്രിൽ 18 – 54120, ഏപ്രിൽ 19 – 54,520 (മാസത്തെ ഏറ്റവും ഉയർന്ന വില), ഏപ്രിൽ 20 – 54440, ഏപ്രിൽ 21 – 54440, ഏപ്രിൽ 22 – 54040, ഏപ്രിൽ 23 – 52,920, ഏപ്രിൽ 24 – 53,280, ഏപ്രിൽ 25- 53000. എന്നിങ്ങനെയായിരുന്നു വില.
