web analytics

രോഹിത്തിന്റെ പിൻ​ഗാമി സഞ്ജു; ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കണം, കൂടാതെ രോഹിത്തിന് ശേഷം ഇന്ത്യയുടെ അടുത്ത ട്വൻറി20 നായകനാക്കണമെന്ന് മുൻ സ്പിൻ ഇതിഹാസം

എട്ടു മത്സരങ്ങളിൽനിന്ന് ഏഴു ജയവും ഒപ്പം 14 പോയന്റുമായി രാജസ്ഥാൻ ഒന്നാം സ്ഥാനത്താണ്. ടീമിൻറെ മികച്ച പ്രകടനത്തിനു പിന്നിൽ സഞ്ജുവിൻറെ ക്യാപ്റ്റൻസിയും തന്ത്രങ്ങളും തന്നെയാണ്. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സഞ്ജുവിനെ ട്വൻറി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന മുറവിളിയും ശക്തമാണ്. ട്വൻറി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്നതും വിക്കറ്റ് കീപ്പർക്കുവേണ്ടിയാണ്. കെ.എൽ രാഹുലിനു പുറമെ, ഡൽഹി നായകൻ ഋഷഭ് പന്ത്, മുംബൈ ഇന്ത്യൻസിൻറെ ഇഷാൻ കിഷൻ എന്നിവരെല്ലാം വിക്കറ്റ് കീപ്പർമാരുടെ സാധ്യത പട്ടികയിൽ മുൻനിരയിലുണ്ട്. സഞ്ജുവിനെ പിന്തുണച്ച് മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം ഹർഭജൻ സിങ് രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവിനെ ലോകകപ്പ് ടീമിൽ എടുക്കണം എന്നുമാത്രമല്ല, ഇന്ത്യൻ ട്വൻറി20 ടീമിൻറെ അടുത്ത നായകനാക്കണമെന്നാണ് പാജി പറയുന്നത്. ലോകകപ്പ് സ്ക്വാഡിൽ സഞ്ജുവിൻറെ സ്ഥാനത്തെ കുറിച്ച് ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും രോഹിത് ശർമക്കുശേഷം ഇന്ത്യയുടെ അടുത്ത ട്വൻറി20 നായകനായി സഞ്ജുവിനെ പരിഗണിക്കണമെന്നുമാണ് ഹർഭജൻ പറഞ്ഞിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ കുറിച്ച് ഒരു ചർച്ചയും ആവശ്യമില്ല, ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കണം, കൂടാതെ രോഹിത്തിന് ശേഷം ഇന്ത്യയുടെ അടുത്ത ട്വൻറി20 നായകനാക്കണം’ -ഹർഭജൻ എക്സിൽ കുറിച്ചു. സീസണിൽ രാജസ്ഥാൻ റോയൽസിൻറെ റൺവേട്ടക്കാരിൽ രണ്ടാമനാണ് സഞ്ജു. എട്ടു മത്സരങ്ങളിൽനിന്ന് 314 റൺസാണ് താരം നേടിയത്. 62.80 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 152.42. മൂന്നു അർധ സെഞ്ച്വറികളും താരത്തിൻറെ പേരിലുണ്ട്.

Read Also: ഹർദിക്കിൻ്റേത് മണ്ടൻ ക്യാപ്ടൻസി; ബൗളിംഗിലും ബാറ്റിംഗിലും ഫീൽഡിംഗിലും ആന മണ്ടത്തരക്കൾ; രാജസ്ഥാനെ ജയിപ്പിക്കാനായി മുംബൈ കളിച്ചതുപോലെയെന്ന് ആരാധകർ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ചത്താ പച്ച” ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു; ആഗോള റിലീസ് ജനുവരി 22ന്

ചത്താ പച്ച" ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു;...

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

രോഗികൾ ദുരിതത്തിലാകുമോ? മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് സർക്കാർ മെഡിക്കൽ കോളജ്...

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു ഖത്തർ:...

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ'; കെ ജയകുമാർ കൊച്ചി: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട...

Related Articles

Popular Categories

spot_imgspot_img