web analytics

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് തിരുവനന്തപുരത്ത്; തലസ്ഥാനത്തെ കാഴ്ചകൾ കാണാം ഇനി അന്താരാഷ്ട്ര നിലവാരത്തിൽ

തിരുവനന്തപുരം:തലസ്ഥാനം ചുറ്റിക്കാണാനെത്തുന്നവർക്ക് ഇനി കെഎസ്ആർടിസി ഇലക്ട്രിക്ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസിൽ യാത്ര ചെയ്യാം.  വിദേശ രാജ്യങ്ങളിലെ വലിയ നഗരങ്ങളിലുടെയൊക്കെ സർവീസ് നടത്തുന്ന ഓപ്പൺ ഡെക്ക് സർവീസ് ഇന്ത്യയിൽ ആദ്യമായാണ് തിരുവനന്തപുരത്ത്  സർവീസ് ആരംഭിച്ചത്.

വിനോദസഞ്ചാരികൾക്കും മറ്റുള്ളവർക്കും അനന്തപുരി നഗരക്കാഴ്ചകൾ ആസ്വദിക്കാനുമായി എത്തുന്നവർക്കും മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്.ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന ട്രിപ്പുകൾ ഓരോ മണിക്കൂർ ഇടവിട്ട് രാത്രി 10 മണി വരെ തുടരുന്നു.

ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡെക്കർ സർവീസ് കിഴക്കേകോട്ടയിൽ നിന്നും തിരിച്ച് സ്റ്റാച്യു പാളയം വെള്ളയമ്പലം കവടിയാറിൽ എത്തി തിരിച്ച് പാളയം വി ജെ റ്റി ഹാൾ പേട്ട ചാക്ക ശംഖുമുഖം ലുലു മാൾ എത്തി തിരിച്ച് ബൈപാസ് വഴി ഈസ്റ്റ് ഫോർട്ടിലേക്ക് എത്തിച്ചേരുന്നു. ഈ രീതിയിലാണ് ട്രിപ്പ് അറേഞ്ച് ചെയ്തിരിക്കുന്നത്.

ബസ്സിനുള്ളിൽത്തന്നെ ലഘുഭക്ഷണവും പാനീയവും വാങ്ങുന്നതിനുള്ള സജ്ജീകരണവും ചെയ്തിട്ടുണ്ട്.ഇലക്ട്രിക് ഡബിൾ ഡെക്കർ യാത്രയിൽ സ്നാക്സും വെള്ളവും വാങ്ങുന്നതിനുള്ള സൗകര്യം കൂടി ലഭ്യമാക്കണം എന്ന് യാത്രക്കാർ ഗതാഗതവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ സൗകര്യം ഒരുക്കിയത്. ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സിന് രാവിലെ ആറുമണി മുതൽ 2 മണി വരെ ചാർട്ടേർഡ് ട്രിപ്പ് സേവനവും ലഭ്യമാണ്. വെഡ്ഡിങ് ഷൂട്ട്, ബർത്ത് ഡേ പാർട്ടി, ഫിലിം ഷൂട്ടിങ് , പരസ്യങ്ങൾ എന്നിവയ്ക്കായുള്ള പാക്കേജുകളായും സർവീസുകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് – ഫോൺ : 9188619378

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം തുടരും

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം...

ബൈക്ക് പ്രേമം തലയ്ക്ക് പിടിച്ചു; കോഴിക്കോട് നഗരത്തെ നടുക്കി സ്കൂൾ വിദ്യാർഥികളുടെ വമ്പൻ ബൈക്ക് മോഷണ പരമ്പര

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തുടർച്ചയായി ബൈക്കുകൾ കാണാതാകുന്ന സംഭവത്തിൽ...

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ നക്ഷത്രഫലം...

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു തിരുവനന്തപുരം അറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റു...

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം സമുദ്രമത്സ്യങ്ങളെക്കാൾ ഇന്ന്...

Related Articles

Popular Categories

spot_imgspot_img