പ്രശ്നങ്ങളെല്ലാം പരിഹരിച്ചു; പിവിആർ മലയാള ചിത്രങ്ങൾ എല്ലാ സ്‌ക്രീനുകളിലും പ്രദർശിപ്പിക്കും

കൊച്ചി: പിവിആർ മലയാള ചിത്രങ്ങൾ ഇനിമുതൽ എല്ലാ സ്‌ക്രീനുകളിലും പ്രദർശിപ്പിക്കും. പിവിആർ സിനിമാസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നം പൂര്‍ണമായും പരിഹരിച്ചതിനെ തുടർന്നാണ് തീരുമാനം. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആർ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. നേരത്തെ ഓൺലൈൻ യോഗത്തിലൂടെ ഭൂരിപക്ഷം കേന്ദ്രങ്ങളുടെയും തർക്കം പരിഹരിച്ചിരുന്നു. എന്നാൽ ഈ രണ്ടു കേന്ദ്രങ്ങളുടെ കാര്യങ്ങളിൽ മാത്രമായിരുന്നു വ്യക്തത വന്നിരുന്നില്ല.

ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ ഇതോടെ തീരുമാനമായി. ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകള്‍ ഇതോടെ മുടങ്ങിയിരുന്നു.

നിർമ്മാണം പൂർത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാൽ ഇത്തരം കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. പുതിയതായി നിര്‍മിക്കുന്ന തിയേറ്ററുകളിൽ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

 

Read Also: കട്ടപ്പനയിൽ കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യം; പരാതി

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ഹര ഹര...

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട്

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് തൃശൂർ: തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്...

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു കൊളറാഡോ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു....

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്‌നര്‍ ലോറി...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു പാലക്കാട്: ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്...

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ്

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ് ലക്നൗ: 2025 ലെ ഏഷ്യാ കപ്പിൽ...

Related Articles

Popular Categories

spot_imgspot_img