അഞ്ച് ദിവസത്തിനിടെ അട്ടപ്പാടി ഊരിൽ രണ്ടാമത്തെ ശിശുമരണം; ഇന്ന് മരിച്ചത് 7 മാസം മാത്രം പ്രായമുള്ള കുഞ്ഞ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശ്വാസംമുട്ടലിനെ തുടർന്ന്

പാലക്കാട് : അട്ടപ്പാടിഊരിൽ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദ്വീപ-കുമാർ ദമ്പതികളുടെ 7-മാസം പ്രായമുളള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽവെച്ച് ഇന്ന് പുലർച്ചെയായിരുന്നു മരണം. ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയിരുന്നു. തുടർന്ന് കോട്ടത്തറ താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും കോയമ്പത്തൂർ മെഡിക്കൽ കോളേജിലേയക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് കുഞ്ഞിന്റെ് മരണം സംഭവിച്ചത്.
നാല് ദിവസം മുമ്പ് ആനക്കല്ല് ഊരിലെ രേഷ്മയുടെയും സമീഷിന്റെയും രണ്ട് മാസം പ്രായമുള്ള മകൾ സായിഷയും മരിച്ചിരുന്നു. കഴിഞ്ഞ മാസം പനിയും വയറിളക്കവുമായാണ് അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും തുടർന്ന് വിദഗ്‌ധചികിത്സയ്ക്കായി പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയിലേക്കും മാറ്റി. ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. നാലുദിവസം മുൻപ് കൂക്കൻപാളയത്തെ സ്വകാര്യ ആശുപത്രിയിെലത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. കോട്ടത്തറ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

എ.സി റോഡിൽ ഗതാഗതക്കുരുക്കിൽ പെട്ടു; തിരിച്ചെത്താൻ വൈകിയ ഡ്രൈവറെ മുൻ മന്ത്രിയുടെ മകൻ മർദിച്ചു; കെ.സി ജോസഫിന്റെ മകനെതിരെ കേസെടുത്ത് പോലീസ്; ഡ്രൈവറാണ് മർദിച്ചതെന്ന് രഞ്ജു ജോസഫ്

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

Other news

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

കാട്ടാനയെ കണ്ട് ഭയന്നോടി; സ്ത്രീക്കും കുഞ്ഞിനും പരിക്ക്

മലപ്പുറം: കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്കും കുഞ്ഞിനും പരിക്ക്. നിലമ്പൂർ പോത്തുകല്ലിലാണ്...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

സൗദിയിൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: ഇന്നലെ വൈകിട്ട് സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

Related Articles

Popular Categories

spot_imgspot_img