web analytics

വെന്തുരുകുന്ന കേരളത്തിനാശ്വാസമായി മൺസൂൺ മഴ നേരത്തെ എത്തും; ഇക്കുറി മേയ് പകുതിയോടെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നും പ്രവചനം

കൊച്ചി: കേരളത്തിൽ ഇക്കുറി മേയ് പകുതിയോടെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിൻറെ മിക്കഭാഗങ്ങളിലും മൺസൂണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കും. മൺസൂൺ മഴയുടെ ദീർഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്.
കേരളത്തിനാശ്വാസമായാണ് ഇത്തവണ മഴ നേരത്തെയെത്തുന്നത്. വടക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. ലാ നിന പ്രതിഭാസം കാരണം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ ശക്തമാകും.

2018.6 mm മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ കഴിഞ്ഞ വർഷം 1327 mm മാത്രമായിരുന്നു ലഭിച്ചത്. മുൻ വർഷങ്ങളിൽ വെച്ച് 34 ശതമാനത്തോളം മഴ കുറവായിരുന്നു. നിലവിലെ എൽനിനോ കാലവർഷം ആരംഭത്തോടെ ദുർബലമായി ന്യൂട്രൽ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ‘ലാനിന’യിലേക്കും മാറാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

 

50 മിനിറ്റുകൊണ്ട് 780 മീറ്റർ; ആലുവയിൽ എൽ കെ ജി വിദ്യാർത്ഥി നീന്തിക്കയറിയത് ചരിത്രത്തിലേക്ക്;ആഴം ഏറെയുള്ള ആലുവ മണ്ഡപം കടവിൽ നിന്ന് ദേശംകടവിലേക്കായിരുന്നു നീന്തൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img