അമിതമായ അളവിൽ പഞ്ചസാര; ബോണ്‍വിറ്റ ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ലെന്ന് കേന്ദ്രത്തിന്റെ കണ്ടെത്തൽ

ഡൽഹി: കുട്ടികൾക്ക് നൽകുന്ന പ്രമുഖ ഉത്പന്നമായ ബോണ്‍വിറ്റയടക്കമുള്ളവയെ ഹെല്‍ത്ത് ഡ്രിങ്ക് വിഭാഗത്തില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ കൊമേഴ്സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയ ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തിലാണ് ബോൺവിറ്റ ഹെൽത്ത്‌ ഡ്രിങ്ക് അല്ലെന്ന് കണ്ടെത്തിയത്.

ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന ആരോഗ്യകരമായ പാനീയങ്ങള്‍ ഇല്ലെന്നും ബോണ്‍വിറ്റയില്‍ അനുവദനീയമായ അളവിലും കൂടുതൽ പഞ്ചസാര സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്തവരും ഊര്‍ജ ഉത്തേജക സപ്ലിമെന്റുകളെ ഹെല്‍ത്ത് ഡ്രിങ്കായി അവതരിപ്പിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ഭക്ഷ്യ നിയമത്തിനു കീഴില്‍ ഹെല്‍ത്ത് ഡ്രിങ്കുകളെ നിര്‍വചിച്ചിട്ടില്ലെന്നും അതിന് കീഴിലുള്ള ഉല്‍പന്നങ്ങള്‍ നല്‍കുന്നത് നിയമലംഘനമാണെന്നും കമ്മിഷന്‍ അറിയിച്ചു. പാല്‍, ധാന്യം, മാള്‍ട്ട് അധിഷ്ഠിതമായ പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് എഫ്.എസ്.എസ്.എ.ഐ ഈ മാസം ആദ്യം ഇ കൊമേഴ്സ് പോര്‍ട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്.

 

Read Also: ആപ്പിളോ, നൂറുമേനി വിളയും കേരളത്തിൽ…..; തെളിയിച്ച് ഇടുക്കിയിലെ ഈ കർഷകൻ

 

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ കൊച്ചി: സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയെ ബാങ്കിനുള്ളിൽ...

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഏഴ് പേരുടെ നില ഗുരുതരം

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു;...

കാമാക്ഷി ബാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: കേരളത്തിൽ സിബിഎസ്ഇ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും...

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ്

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ് ഗൊരഖ്പുർ (ഉത്തർപ്രദേശ്):ഉത്തർപ്രദേശിലെ ഗൊരഖ്പുരി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു...

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് യുവാവ്:

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച്...

Related Articles

Popular Categories

spot_imgspot_img