തിരുവനന്തപുരത്തെ മാനവീയം വേദിയിൽ നടന്ന സംഘർഷത്തിനിടെ ഒരാൾ വെട്ടേറ്റു ഗുരുതരാവസ്ഥയിൽ. ധനു കൃഷ്ണ എന്ന യുവാവിനാണു ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ ഷമീർ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ധനു കൃഷ്ണയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ധനു കൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ ഷമീർ കമന്റ് അടിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത് പിന്നീട് ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ധനു കൃഷ്ണനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
Read also; കേസന്വേഷണത്തിന് പോയ തൃപ്പൂണിത്തുറ ഹിൽ പാലസ് എസ്.ഐ യെ നായ്ക്കൾ ആക്രമിച്ചു; ഗുരുതര പരിക്ക്









