കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ ഉൾപ്പെട്ട കേസിലെ പ്രതിയുടെ പിതാവ് മരിച്ച നിലയിൽ. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസിലെ പ്രതിയായ വി ആദിത്യന്റെ പിതാവാണ്.
പെരുവണ്ണ ജിഎൽപി സ്കൂൾ അധ്യാപകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം









