ഈദ് ഗാഹിനായി പള്ളിയങ്കണം തുറന്നുകൊടുത്ത് മഞ്ചേരിയിലെ സി.എസ്.ഐ. നിക്കോളാസ് മെമ്മോറിയല്‍ ചര്‍ച്ച്. ബുധനാഴ്ച നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തൊട്ടടുത്തുള്ള സര്‍ക്കാര്‍ യു.പി. സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു വര്‍ഷങ്ങളായി ഈദ് ഗാഹ് നടന്നുവന്നിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പഞ്ചാത്തലത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ ഈദ് ഗാഹ് നടത്താന്‍ സാധിക്കാതിരുന്നതിനാലാണ് മറ്റൊരു വേദി കണ്ടത്തേണ്ടിവന്നത്. വിശേഷ ദിനത്തില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ കഴിഞ്ഞതില്‍ പള്ളി വികാരി ഫാ. ജോയ് മസ്സിലാമണി സന്തോഷം അറിയിച്ചു. ഈദ് ഗാഹിനായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായ പള്ളി അധികൃതര്‍ക്ക് ഈദ് ഗാഹ് കമ്മിറ്റി നന്ദി പറഞ്ഞു. ഇത്തരം അവസരങ്ങളില്‍ പരസ്പരം സ്‌നേഹത്തോടെ ഒന്നിച്ചുപോകാനുള്ള ശ്രമമുണ്ടാകണമെന്നും അത് ആവശ്യപ്പെടുന്ന കാലഘട്ടമാണിതെന്നും ഇരുവരും പറഞ്ഞു.
Read also: സ്ഥാനാര്‍ഥികള്‍ മുഴുവന്‍ സ്വത്തുക്കളുടെയും വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നില്ല; സുപ്രീം കോടതി