ഉല്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് പതഞ്ജലി സമർപ്പിച്ച സത്യവാങ്മൂലം സുപ്രീം കോടതി തള്ളി.ബാബാ രാംദേവിനും കമ്പനിയുടെ എംഡി ആചാര്യ കൃഷ്ണനും പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറായിക്കൊള്ളൂവെന്നു കോടതി മുന്നറിയിപ്പ് നൽകി. രാംദേവിൻ്റെയും ബാലകൃഷ്‌ണൻ്റെയും ക്ഷമാപണം സ്വീകരിച്ചുകൊണ്ട് വെറുതെ വിടാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു, കോടതി ഉത്തരവുകൾ അവഗണിക്കരുതെന്ന സന്ദേശം സമൂഹത്തിലുടനീളം പ്രതിധ്വനിക്കേണ്ടതിൻ്റെ ആവശ്യകതയും കോടതി ഊന്നിപ്പറഞ്ഞു. “മാപ്പ് പറഞ്ഞാൽ മാത്രം പോരാ, കോടതിയുടെ ഉത്തരവ് ലംഘിച്ചതിൻ്റെ ഫലം നിങ്ങൾ അനുഭവിക്കണം. കേസിൽ ഉദാരത കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” സുപ്രീം കോടതി പറഞ്ഞു.