web analytics

കഴിഞ്ഞ നൂറ്റാണ്ടിലെ ശാസ്ത്ര രംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തം; ഹിഗ്‌സ് ബോസോൺ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്ന പീറ്റർ ഹിഗ്‌സ് ഓർമ്മയായി

എഡിൻബറ: ‘ദൈവകണം’ (ഹിഗ്സ് ബോസോൺ) എന്ന പുതിയ അടിസ്ഥാനകണികയുടെ അസ്തിത്വം പ്രവചിച്ച ഭൗതികശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്സ് (94) അന്തരിച്ചു. 1964-ലെ ഈ സുപ്രധാന കണ്ടെത്തലിന് 2013-ൽ അദ്ദേഹത്തിന് ഭൗതിശാസ്ത്ര നൊബേൽ ലഭിച്ചു. ആ കണികയ്ക്ക് ശാസ്ത്രലോകം അദ്ദേഹത്തിന്റെ പേരും നൽകി.

എഡിൻബറ സർവകലാശാലയിലാണ് അദ്ദേഹം ഔദ്യോഗികജീവിതത്തിൽ അധികകാലവും ചെലവിട്ടത്. അദ്ദേഹത്തോടുള്ള ആദരമായി സർവകലാശാല 2012-ൽ ഹിഗ്സ് സെന്റർ ആരംഭിച്ചു. ഹിഗ്സ് ബോസോണിന്റെ അസ്തിത്വം 2012-ൽ ഒരുസംഘം ശാസ്ത്രജ്ഞർ തെളിയിച്ചു.

സ്വിറ്റ്സർലൻഡിലെ സേണിൽ ലാർജ് ഹാഡ്രൺ കൊളൈഡറിൽ 2008 മുതൽ നടത്തിയ പരീക്ഷണ ഫലമായിരുന്നു ഇത്. ഇംഗ്ലണ്ടിലെ ന്യൂകാസ്ൽ അപ്പോൺ ടൈനിൽ ജനിച്ച ഹിഗ്സിന് ഹ്യൂസ് മെഡലും റുഥർഫോർഡ് മെഡലും ലഭിച്ചിട്ടുണ്ട്.

എന്താണ് ഹിഗ്‌സ് ബോസോൺ?

പ്രപഞ്ചോൽപ്പത്തിയുടെ സമയത്ത് കണികകളാണ് പ്രപഞ്ചത്തിലെ എല്ലാ നിർമിതികൾക്കും പിന്നിലെന്നും എന്നാൽ അവയ്ക്ക് പിണ്ഡം ഉണ്ടായിരുന്നില്ല എന്നുമാണ് കണ്ടെത്തൽ. യൂറോപ്യൻ കൗൺസിൽ ഫോർ ന്യൂക്ലിയർ റിസർച്ച് പറയുന്നതനുസരിച്ച് അവയെല്ലാം പ്രകാശവേഗത്തിൽ സഞ്ചരിച്ചു. എന്നാൽ ഇന്ന് കാണുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും ജീവനും ഉയർന്നുവന്നത് ഹിഗ്‌സ് ബോസോൺ എന്ന അടിസ്ഥാന കണികയുടെ സഹായത്താലാണ്. ഹിഗ്‌സ് ബോസോണിൽ നിന്ന് കണികകൾ പിണ്ഡം നേടിയ ശേഷമാണ് ഇന്ന് കാണുന്ന തരത്തിലേക്ക് പ്രപഞ്ചം ഉയർന്നത്.

കണികയ്ക്ക് 125 ബില്യൺ ഇലക്ട്രോൺ വോൾട്ട് പിണ്ഡമുണ്ട്. ഇത് ഒരു പ്രോട്ടോണേക്കാൾ 130 മടങ്ങ് വലുതാണെന്നും യൂറോപ്യൻ കൗൺസിൽ ഫോർ ന്യൂക്ലിയർ റിസർച്ച് പറയുന്നു. ബോസോണുകൾ എന്നറിയപ്പെടുന്ന ഉപ ആറ്റോമിക് കണങ്ങൾക്ക് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സത്യേന്ദ്ര നാഥ് ബോസിന്റെ പേരാണ് നൽകിയിരിക്കുന്നത്.

എന്തുകൊണ്ട് ദൈവകണം എന്ന് വിളിക്കുന്നു?

ഹിഗ്‌സ് ബോസോണിനെ ‘ദൈവകണം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. നൊബേൽ സമ്മാന ജേതാവായ ഭൗതികശാസ്ത്രജ്ഞൻ ലിയോൺ ലെഡർമാന്റെ ഈ കണികയെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടിൽ നിന്ന് ഉണ്ടായ നിരാശയെത്തുടർന്നാണ് അദ്ദേഹം നൽകിയ പേരിൽ നിന്നാണ് ‘ദൈവത്തിന്റെ കണിക’ എന്ന പേരിലേക്ക് മാറിയത്. ഹിഗ്‌സ് ബോസോൺ ഇല്ലാതെ ഒരു കണത്തിനും പിണ്ഡം ഉണ്ടാകില്ല. ലോകവും ഉണ്ടാകില്ലെന്ന് ശാസ്ത്രലോകം പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

Related Articles

Popular Categories

spot_imgspot_img