അർദ്ധനാരി വേഷത്തിൽ അല്ലുവിന്റെ കിടിലൻ ഫൈറ്റ്; നായകന്റെ പിറന്നാൾ ദിനത്തിൽ പുഷ്പ 2 ന്റെ ടീസർ പുറത്ത്, ഇത് കലക്കുമെന്ന് ആരാധകർ

തെന്നിന്ത്യയിൽ തരംഗമായ സിനിമയാണ് അല്ലു അർജുന്റെ പുഷ്പ: ദ റൈസ്. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അല്ലു അർജുനെ ദേശീയ അവാർഡും തേടിയെത്തി. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്. ഭന്‍വാര്‍ സിങ് ശെഖാവത്ത് എന്ന മാസ് വില്ലനായി അല്ലുവിനൊപ്പം ഇഞ്ചോടിഞ്ച് പ്രകടനവുമായി ഫഹദ് ഫാസിലും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ: ദ റൂളിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അല്ലു അർജുന്റെ ജന്മജദിനമായ ഇന്ന് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ടീസർ പുറത്തുവിട്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ അല്ലുവിന്റെ അർദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിന്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. പോസ്റ്റർ മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച സിനിമയുടെ ടീസറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ടീസറിന് മുന്നോടിയായി അല്ലു അർജുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. ‘എല്ലാം സെറ്റ്’ എന്ന ക്യാപ്ഷനോടെ സ്റ്റുഡിയോയില്‍ നിന്നുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരുന്നത്. ദേവിശ്രീ പ്രസാദ് സംഗീതം നല്‍കുന്ന ഗാനങ്ങളാണ് സിനിമയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. 2024 ആഗസ്റ്റ് 15ന് പുഷ്പ: ദ റൂൾ തിയേറ്ററുകളിലെത്തും.

 

Read Also: പള്ളികളിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ച് ഇടുക്കി രൂപത

 

 

 

 

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ

കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച്...

ഭീതിയിലാഴ്ത്തി ‘ന്യൂഡ് ഗാങ്

ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ് ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ്'. മീററ്റിലെ...

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി താമസം പ്രതിക്കൊപ്പം

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി...

എൻഐആർഎഫ് റാങ്കിങ്: മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ്

എൻഐആർഎഫ് റാങ്കിങ് : മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ...

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img