എറണാകുളം മുളന്തുരുത്തിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അരയൻകാവിന് സമീപം ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. സ്കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ച് യാത്രക്കാർ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയൽ ജോസഫ് ആന്റണി, നിസാം എന്നിവരാണ് മരിച്ചത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ വെളിച്ചക്കുറവും അപകടത്തിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി.
Read also; വെള്ളം കുടിക്കുന്നതിലെ 4 നിയമങ്ങൾ പാലിക്കൂ; ജീവിതത്തിൽ കുറഞ്ഞത് 100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം