News4media TOP NEWS
തകർന്നടിഞ്ഞ് പ്രതിപക്ഷ കോട്ടകൾ; മഹാരാഷ്ട്രയിൽ എൻഡിഎ ചരിത്ര വിജയത്തിലേക്ക്: 2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരിക്കും; യു.എൻ. ൻ്റെ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകൾ ഇങ്ങനെ: ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി ! കൊച്ചി തുറമുഖത്ത് പിടികൂടിയത് നാലു കണ്ടെയ്നർ നിറയെ ഗോൾഡ് ഫ്ലേക്ക് കിം​ഗിന്റെ വ്യാജൻ; 4.5 കോടിയുടെ മുതൽ കടത്തിയത് ടാർ വീപ്പയിൽ ഒളിപ്പിച്ച്

ഒടുവിൽ അനിതയ്ക്ക് നീതി; ഐസിയു പീഡന കേസിൽ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട സീനിയർ നഴ്സിങ് ഓഫിസർക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും‌

ഒടുവിൽ അനിതയ്ക്ക് നീതി; ഐസിയു പീഡന കേസിൽ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട സീനിയർ നഴ്സിങ് ഓഫിസർക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും‌
April 6, 2024

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയു പീഡന കേസിൽ അതിജീവിതക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും. ഉടൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ‌ കോടതി ഉത്തരവ് സർക്കാർ നടപ്പാക്കായില്ല.

തുടർന്ന് മെ‍ഡിക്കൽ കോളജിൽ അനിത സമരം തുടങ്ങി. അനിതയുടെയും അവരെ പിന്തുണച്ചുള്ള അതിജീവിതയുടെയും സമരം വലിയ ശ്രദ്ധനേടിയതിനു പിന്നാലെയാണ് അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്. അനിതയ്ക്ക് പിന്തുണയുമായെത്തിയ അതിജീവിത കണ്ണുകെട്ടി പ്രതിഷേധിച്ചിരുന്നു. കണ്ണുതുറന്ന് കാണാത്ത ആരോഗ്യമന്ത്രിക്ക് എതിരെയാണ് കണ്ണുകെട്ടി പ്രതിഷേധമെന്നായിരുന്നു അതിജീവിത പറഞ്ഞത്.

അതേസമയം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അനിതയെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സർക്കാർ വേട്ടക്കാർക്കും പീഡനവീരന്മാർക്കുമൊപ്പമാണെന്ന് തെളിയിക്കുന്നതാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ അനിതയ്ക്കു നേരിടുന്ന അനുഭവങ്ങൾ തെളിയിക്കുന്നതെന്നായിരുന്നു സതീശൻ പറഞ്ഞത്. ആരോഗ്യ മന്ത്രി നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മുഖ്യമന്ത്രി അവരുടെ വേണ്ടാതീനത്തിന് സർവ പിന്തുണയും കൊടുത്തു കൂടെ നിൽക്കുന്നു. ഈ മന്ത്രിയും ഒരു സ്ത്രീയല്ലേ ? –പ്രതിപക്ഷ നേതാവ് ചോദിച്ചു.

 

Read Also: ദേശീയ അന്വേഷണ ഏജൻസി സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം; വണ്ടി തല്ലിത്തകർത്തു; ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

 

Related Articles
News4media
  • Kerala
  • News

അനിയാ, ആ ചിഹ്നം ഉപേക്ഷിക്കൂ, പക്ഷേ സ്റ്റെതസ്കോപ്പ് ഉപകരണം വിട്ടേക്കരുത്. ഇനി നമുക്ക് ജോലി ചെയ്ത് ജീവ...

News4media
  • Kerala
  • News

യാത്രക്കാർക്ക് ഒരു കുറവുമില്ലെങ്കിലും അവ​ഗണനമാത്രം; ചാ​ല​ക്കു​ടി, മു​രി​ങ്ങൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന...

News4media
  • India
  • News
  • Top News

തകർന്നടിഞ്ഞ് പ്രതിപക്ഷ കോട്ടകൾ; മഹാരാഷ്ട്രയിൽ എൻഡിഎ ചരിത്ര വിജയത്തിലേക്ക്:

News4media
  • International
  • News4 Special
  • Top News

2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരി...

News4media
  • Kerala
  • News
  • Top News

ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി...

News4media
  • Kerala
  • News
  • Top News

കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാ...

News4media
  • Kerala
  • News
  • Top News

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

News4media
  • Kerala
  • News
  • Top News

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് പരാതി; ശരീര വേദനയുമായി എത്തിയ രോഗിയ്ക്ക് നൽകിയത് മാനസ...

News4media
  • Kerala
  • Top News

ബലാത്സംഗക്കേസിൽ നടൻ നവീൻ പോളിക്ക് ക്ലീൻചിറ്റ്: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി: കൃത്യം ചെയ്തു എന്...

News4media
  • Kerala
  • News
  • Top News

ഇന്ത്യയിൽത്തന്നെ അത്യപൂർവ്വമായി നടന്നിട്ടുള്ള ഒരു അപസ്മാര ശസ്ത്രക്രിയ ; കോഴിക്കോട് ​ഗവ.മെഡിക്കൽ കോളേ...

News4media
  • Kerala
  • News
  • Top News

വിവാഹ വാഗ്ദാനം നല്‍കി പീഡനം; വനിതാ ഡോക്ടറുടെ പരാതിയില്‍ പൊലീസുകാരനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]