പക്ഷികളുടെയും മൃഗങ്ങളുടെയും രസകരമായ വിഡിയോകൾ ഞൊടിയിലയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുക. ചിരിപ്പിക്കുന്നതും കൗതുകമുണർത്തുന്നതുമായ ധാരാളം വിഡിയോകൾ നാം കണ്ടിട്ടുമുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ 500 രൂപയും കൊത്തി പറന്ന കാക്കയുടെ വായിൽ നിന്നും പണം തിരികെ കിട്ടുന്നതിന് വീട്ടമ്മ പെടാപ്പാട് പെടുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്.
https://www.instagram.com/reel/C427LfhPh27/?utm_source=ig_web_copy_link
കാക്കയുടെ വായിൽ നിന്നും 500 രൂപ നോട്ട് കിട്ടുന്നതിന് വീട്ടമ്മ പല പ്രയോഗങ്ങളും പയറ്റുന്നത് വിഡിയോയിൽ കാണാം, അവസാനം ഒരു മുന്തിരി വെച്ചു നീട്ടി. എന്നാൽ തന്റെ ചുണ്ടിലിരുന്ന 500 രൂപ നോട്ട് ആദ്യം സുരക്ഷിതമായി കാലിനിടയിൽ തിരികിവെച്ച ശേഷമാണ് മുന്തിരിയില്‍ കൊത്തുന്നതിന് വേണ്ടി കാക്ക ആഞ്ഞത്. പിന്നീട് കാക്കയുടെ കാലിനിടയിൽ നിന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് വീട്ടമ്മയ്ക്ക് പണം കിട്ടിയത്.
‘500 രൂപ കിട്ടിയിട്ടുണ്ട്, ഷോപ്പിങ്ങിന് പോകാമെന്ന’ കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ വളരെ വേഗം തന്നെ വൈറലായി. നിരവധി ആളുകളാണ് വിഡിയോയിൽ പ്രതികരിച്ച് എത്തിയത്. ‘കാക്ക പഴയ കാക്ക അല്ലെന്നായിരുന്നു ഒരാൾ രസകരമായ കമന്റ്. പിന്നെയും നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.