web analytics

കാലാവസ്ഥ മാറ്റങ്ങൾ, സൈബർ ആക്രമണം, ക്യാൻസറിന് മരുന്ന്, ജൈവ ആയുധങ്ങൾ…2024ൽ ലോകത്ത് നടക്കാനിരിക്കുന്നത്; ബാബാ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും വീണ്ടും കുത്തിപൊക്കുന്നതാര്?

‘ബാൾക്കൻസിന്റെ നോസ്ട്രാഡമസ്’ എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. ബാബ വാംഗയെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ‘പ്രവചനം’ എന്ന വാക്കാണ് വരുന്നതെങ്കിൽ അത്ഭുതപ്പെടാനില്ല. കാരണം, അവർ നടത്തിയ പ്രവചനങ്ങൾ അവരുടെ മരണശേഷവും ലോകം ശ്രദ്ധയോടെ കേൾക്കുന്നു. 1911ൽ ജനിച്ച ബാബാ വാംഗ 1996ലാണ് മരിച്ചത്. അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ആയിരുന്നു ബാബ വാംഗയ്ക്ക് ദശലക്ഷകണക്കിന് അനുയായികളെ നേടിക്കൊടുത്തത്.
എല്ലാ വ‍ർഷവും അവസാനമാകുമ്പോൾ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങൾ എന്ന പേരിൽ പ്രവചനങ്ങൾ എത്താറുണ്ട്. എന്നാൽ, ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാംഗ മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാണെന്നതാണ് മറ്റൊരു സത്യം. എന്നാൽ, ഈ പ്രവചനങ്ങൾ എല്ലാം എവിടെ നിന്നെന്ന ചോദ്യത്തിന് അവരുടെ ജോലിക്കാരിലേക്കാണ് അനുയായികൾ വിരൽ ചൂണ്ടുന്നത്. വാംഗ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിക്കുകയായിരുന്നു എന്നാണ് അനുയായികൾ പറയുന്നത്. അമ്പത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ടെന്നും അനുയായികൾ അവകാശപ്പെടുന്നു.. ബൾഗേറിയയിൽ ജനിച്ച ബാബാ വാംഗയ്ക്ക് 12ാം വയസിലാണ് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങൾ നടത്താൻ തുടങ്ങിയതോടെയാണ് അവർ പ്രശസ്തി നേടിയത്.

ബ്രെക്സിറ്റ്, അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ദുരന്തം, ചെർണോബിൽ അപകടം, ഡയാന രാജകുമാരിയുടെ മരണം തുടങ്ങിയവയൊക്കെ ബാബ വാംഗ പ്രവചിച്ചെന്ന് പരക്കെ പറയപ്പെടുന്നുണ്ട്. 1996ൽ 84ാം വയസിലാണ് വാംഗ അന്തരിച്ചത്. കൂറ്റൻ സുനാമി, ഭീകരമായ ഭൂകമ്പം, ഛിന്നഗ്രഹ പതനം തുടങ്ങി ഭാവിയിൽ വരാനിരിക്കുന്ന ദുരന്തങ്ങളെ പറ്റിയും വാംഗ പ്രവചിച്ചെന്ന് കഥകളുണ്ട്. ഇപ്പോഴിതാ 2024ൽ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ബാബാ വാംഗ നടത്തിയ പ്രവചനങ്ങളാണ് ചർച്ചയാകുന്നത്. പ്രവചനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കാലാവസ്ഥ മാറ്റങ്ങൾ
ബാബാ വാംഗയുടെ പ്രവചനങ്ങൾ പ്രകാരം ലോകം ഗുരുതരമായ കാലാവസ്ഥ മാറ്റങ്ങൾക്ക് വിധേയമാകുന്നെന്ന് പറയപ്പെടുന്നു. അടുത്തിടെ സയൻസ് അഡ്വാൻസസ് നടത്തിയ പഠന റിപ്പോർട്ടും ഇതിന് സമാനമാണ്. ആഗോള താപ തരംഗങ്ങൾ ഇപ്പോൾ 67 ശതമാനം കൂടുതലാവുകയും ഉയർന്ന താപനില ഇനിയും വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, അവ കാലാവസ്ഥാ സാഹചര്യങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് പഠനത്തിൽ പറയുന്നത്. വിനാശകരമായ പ്രകൃതി ദുരന്തങ്ങൾക്ക് 2024 സാക്ഷിയാവുമെന്നും ബാബാ വാംഗ പ്രവചിക്കുന്നുണ്ട്.

സൈബർ ആക്രമണം
ബാബാ വാംഗ മരിക്കുന്ന സമയത്താണ് ഇന്റർനെറ്റും കമ്പ്യൂട്ടറുകളും ലോകത്ത് സജീവമായത്. 2024ൽ ലോകത്ത് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടക്കുമെന്നാണ് ബാബാ വാംഗയുടെ മറ്റൊരു പ്രവചനം. പവർഗ്രിഡുകൾ, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാനുകൾ അടക്കമുള്ളവയുടെ സുരക്ഷയെ ബാധിക്കുന്ന സൈബർ ആക്രമണങ്ങൾ നടക്കുമെന്നാണ് പ്രവചനം.

സാമ്പത്തിക പ്രതിസന്ധി
2024ൽ ആഗോള സാമ്പത്തിക മാന്ദ്യം നേരിടുമെന്നതാണ് മറ്റൊരു പ്രവചനം. ഇത് ഭൗമരാഷ്ട്ര പിരിമുറുക്കങ്ങളിലേക്ക് കടക്കുമെന്നും പ്രവചിക്കുന്നു. അമേരിക്കയെപ്പോലുള്ള മുൻനിര ആഗോള ശക്തികൾ പണപ്പെരുപ്പം പിടിമുറുക്കുന്നത് തുടരുന്ന സമയത്താണ് ഈ പ്രവചനം പുറത്തുവരുന്നത്. കൂടാതെ ജപ്പാൻ സാമ്പത്തിക സങ്കോചങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു, ഉയർന്ന പലിശനിരക്കും കുറഞ്ഞ ഉൽപാദനക്ഷമതയും പോലുള്ള ഘടകങ്ങളുമായി യുകെയും പ്രതിസന്ധി നേരിടുകയാണ്. ചൈനയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

ക്യാൻസറിന് മരുന്ന്
അൽഷിമേഴ്സ്, ക്യാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധി ലോകം ഈ വർഷം കണ്ടെത്തിയേക്കുമെന്നാണ് ബാബ വംഗ പ്രവചിക്കുന്നത്. അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ ക്യാൻസർ മരുന്നുമായി ബന്ധപ്പെട്ട ഗവേഷണത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്തിയിരുന്നു. ക്യാൻസർ വാക്സിനുകളുടെയും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളുടെയും വികസനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിച്ചേരുന്നതിനെക്കുറിച്ചാണ് പുടിൻ സംസാരിച്ചത്.

ജൈവ ആയുധങ്ങൾ
2024ൽ ജൈവ ആയുധങ്ങളുടെ പരീക്ഷണമോ, ആക്രമണമോ നടക്കുമെന്നാണ് ബാബാ വാംഗെ നടത്തിയ മറ്റൊരു പ്രവചനം. ആഗോള തലത്തിൽ ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് ഇങ്ങനെ ഒരു പ്രവചനം പുറത്തുവന്നത്.

spot_imgspot_img
spot_imgspot_img

Latest news

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

Other news

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച...

കത്രിക കണ്ണിനുള്ളിൽ കയറി; ചികിത്സാ പിഴവ് കവർന്നത് അഞ്ചുവയസുകാരിയുടെ കാഴ്ച! ഒടുവിൽ 10 ലക്ഷം പിഴ

കൽപ്പറ്റ: വയനാട് മുട്ടിൽ സ്വദേശിനിയായ അഞ്ചുവയസുകാരിക്ക് ചികിത്സാ പിഴവ് മൂലം കണ്ണ്...

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​ ​ഖേ​ൽ​ക്കർ​

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​...

മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ ആക്രമണം; അപകടം പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ ആക്രമണം മലപ്പുറം: മലപ്പുറം ആനൊഴുക്കുപാലത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ...

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു;...

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു ഇടുക്കി:...

Related Articles

Popular Categories

spot_imgspot_img