web analytics

ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷ് വീണ്ടും അറസ്റ്റിൽ; അറസ്റ്റിലായത് പോണ്ടിച്ചേരിമദ്യം സൂക്ഷിച്ച കേസിൽ; പിടിച്ചത് 16 ലിറ്റർ മദ്യം; ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും

കോട്ടയം: ഏറ്റുമാനൂരിലെ വ്യവസാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസിന് ലഭിച്ചത് അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കുപ്പി വിദേശമദ്യം. ഈ കേസിൽ മാലം സുരേഷിനെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ 10 ബോട്ടിലുകളും പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യത്തിന്റെ 25 സാമ്പിൾ ബോട്ടിലുകളുമാണ് പിടിച്ചത്. കേരള അബ്കാരി നിയമം 55 (എ), 58, 13,63 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. സുരേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.

മാലം സുരേഷിനെതിരെ ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സുരേഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ മൂന്നാം പ്രതിയാണ് മാലം സുരേഷ്. ജമീൽ മുഹമ്മദും ഷാനവാസുമാണ് ഒന്നും രണ്ടും പ്രതികൾ. ജമീലിനെതിരെ വ്യവസായി പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കാനും പണം ആവശ്യപ്പെട്ടും സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ വ്യവസായിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുകയാണ്.

മണർകാട് ക്രൗൺ ക്ലബ്​ സെക്രട്ടറിയായിരുന്ന മാലം സുരേഷിനെ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേർത്തിരുന്നു. കോവിഡ് കാലത്ത് 2020 ലായിരുന്നു കേസ്. ജൂലൈ 11ന് ക്രൗൺ ക്ലബിൽ പോലീസ് നടത്തിയ റെയ്ഡിൽ 17.88 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചീട്ടുകളിച്ച 43 പേർ അറസ്​റ്റിലാകുകയും ചെയ്​തിരുന്നു. ഈ കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് പകരം സുരേഷ് കോടതിൽ കീഴടങ്ങുകയാണ് ചെയ്തത്. സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയുന്ന കേസിൽ കോടതിയിൽ കീഴടങ്ങിയതിന് കോടതി സുരേഷിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചീട്ടുകളിക്കേസിൽ സുരേഷ് പ്രതിയായപ്പോൾ പുറത്തുവന്ന ചിത്രങ്ങളിൽ സിപിഎം പിബിഅംഗം എം.എ.ബേബി സുരേഷിനൊപ്പം നിൽക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. ഇത് വൻ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി ഉത്തർപ്രദേശ്:...

നേമത്ത് പോര് മുറുകുന്നു! ‘വേദിയും തീയതിയും ഞാൻ പറയും, ശിവൻകുട്ടി കാത്തിരിക്കട്ടെ’; വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖർ

നേമത്ത് പോര് മുറുകുന്നു! 'വേദിയും തീയതിയും ഞാൻ പറയും, ശിവൻകുട്ടി കാത്തിരിക്കട്ടെ';...

തെന്മലയിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചു; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചത് വിനയായി

തെന്മലയിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചു; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചത് വിനയായി കൊല്ലം: തെന്മല...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Related Articles

Popular Categories

spot_imgspot_img