സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത അദ്ധ്യാപികയെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു; ആലപ്പുഴയിൽ അധ്യാപിക നിയമ നടപടിയിലേക്ക്

ആലപ്പുഴ: സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് വിജയ കിരീടം നേടിയ അദ്ധ്യാപികയെ ജോലിയിൽ നിന്നും മാനേജ്മെൻറ് പിരിച്ചുവിട്ടു. അദ്ധ്യാപിക നിയമ നടപടിയിലേക്ക്. ചേർത്തല കെ വി എം ട്രസ്റ്റിൻറെ കീഴിൽ പ്രവർത്തിച്ചുവരുന്ന കോളേജിൽ നിന്നാണ് അരീപ്പറമ്പ് സ്വദേശിയും കോളേജിലെ ഇംഗ്ലീഷ് വിഭാഗം വകുപ്പ് മേധാവിയുമായ പ്രൊഫസർ അനിത ശേഖറിനെ കെ വി എം ട്രസ്റ്റ് മാനേജ്മെൻറ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. സർവ്വീസ് നിയമങ്ങൾ കാറ്റിൽ പറത്തിയും സ്ത്രീത്വത്തിൻറെ അന്തസ്സും സ്വാതന്ത്ര്യവും ചോദ്യം ചെയ്യുന്ന കെ വി എം ട്രസ്റ്റ് മാനേജ്മെൻറിൻറെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രൊഫ.അനിത ശേഖർ വാർത്താകുറിപ്പിൽ അറിയിച്ചു. കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ ഫെബ്രുവരി 24 ന് നടന്ന ജി എൻ ജി മിസിസ് കേരള- ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ വൺ ൻറെ ഗ്രാൻറ് ഫിനാലെയിലാണ് അനിത ശേഖർ പങ്കെടുത്ത് മിസിസ് ഇൻസ്പിറേറ്റ് -2024, ടൈം ലൈസ്സ് ബ്യൂട്ടി എന്നീ കിരീടങ്ങൾ കരസ്ഥമാക്കിയത്. എന്നാൽ പുരസ്ക്കാരങ്ങൾ നേടി കോളേജിലെത്തിയ അനിത ശേഖറിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ അന്തർദേശീയ വനിതാ ദിനത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.

കോളേജ് അധികൃതരുടെ അനുമതിയോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ്ണ സമ്മതത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ ഒരു കാരണവും കാണിക്കാതെ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ട മാനേജ്മെൻറ് നടപടി ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് അനിത ശേഖർ പറഞ്ഞു. മാനേജ്മെൻറ് ഈ നടപടി തിരുത്തണം. മേലിൽ ഇത്തരത്തിലുള്ള ദുരനുഭവം ആർക്കും ഉണ്ടാവരുത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത അപമാനകരമായ സംഭവം പൊതു സമൂഹം അറിയേണ്ടതാണ്. ഒരു സ്ത്രീയുടെ അവകാശത്തെയും പൊതു സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയും അവഹേളിക്കുന്ന മാനേജ്മെൻറ് നടപടിക്കെതിരെ വനിതാ കമ്മീഷനെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിക്കുമെന്നും പ്രൊഫസർ അനിത ശേഖർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് യുവാവ്:

സത്യസന്ധതയുടെ അപൂർവ്വ മാതൃക: കളഞ്ഞു കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച്...

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട്

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് തൃശൂർ: തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്...

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ്

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ് ലക്നൗ: 2025 ലെ ഏഷ്യാ കപ്പിൽ...

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു പാലക്കാട്: ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്...

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്‌നര്‍ ലോറി...

Related Articles

Popular Categories

spot_imgspot_img