web analytics

വിമാനം വൈകിയതിനെ തുടർന്ന് പ്രതിഷേധവുമായി വനിതകൾ; സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിന്റെ ജോലി തടസപ്പെടുത്തി; കണ്ണൂർ കോഴിക്കോട് സ്വദേശിനികൾക്കെതിരെ കേസ്

കരിപ്പൂർ: വിമാനം വൈകിയതിനെ തുട‍ർന്ന് പ്രതിഷേധിച്ച രണ്ട് വനിതാ യാത്രക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുത്ത് കരിപ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. യാത്രക്കാരെ സമാധാനിപ്പിക്കാൻ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ‍ർ ശ്രമിച്ചപ്പോൾ ഇവർ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിന്റെ ജോലി തടസപ്പെടുത്തിയെന്നാണ് ആരോപണം. യാത്ര മുടങ്ങിയ വിമാനത്തിലെ യാത്രക്കാരെ ഉച്ചയ്ക്ക് ശേഷമാണ് പിന്നീട് ബംഗളുരുവിലേക്ക് കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാവിലെ 8.10ന് കോഴിക്കോട് നിന്ന് ബംഗളുരുവിലേക്കുള്ള ഇന്റിഗോ വിമാനത്തിൽ പോകാനെത്തിയ കണ്ണൂർ സ്വദേശിനിയും കോഴിക്കോട് സ്വദേശിനിയുമാണ് പ്രതിഷേധിച്ചത്. വിമാനത്തിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് യാത്ര വൈകുമെന്നും അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് യാത്രക്കാർ കാത്തിരിക്കുന്നതിനിടെ കോഴിക്കോടു നിന്ന് ബംഗളുരുവിലേക്കുള്ള ഇന്റിഗോയുടെ തന്നെ 10.40നുള്ള അടുത്ത വിമാനം പുറപ്പെടാൻ തയ്യാറായി.

തങ്ങൾക്ക് അത്യാവശ്യമായി ബംഗളുരുവിൽ എത്തണമെന്നും ഈ വിമാനത്തിൽ യാത്ര ചെയ്യാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് വനിതാ യാത്രക്കാർ പ്രതിഷേധിച്ചു. എന്നാൽ ഈ വിമാനത്തിൽ സീറ്റുകൾ ഒഴിവുണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. ഇതേച്ചൊല്ലി ഈ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

 

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img