web analytics

‘അപകീർത്തികരമായ ആരോപണം’; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി കെ സി വേണുഗോപാൽ

ആലപ്പുഴ: ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി കോൺഗ്രസ് സ്ഥാനാർഥി കെ സി വേണുഗോപാൽ. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നേരിട്ട് ഹാജരായാണ് വേണുഗോപാൽ കേസ് നൽകിയത്. കരിമണൽ ഇടപാടുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെയാണ് കേസ്. കെ സി വേണുഗോപാലിൻ്റെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി.

കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴല്‍ നാടന്‍ എംഎല്‍എ ഹാജരായി. ഹർജി ഫയലിൽ സ്വീകരിക്കുകയും 16 ന് ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തു. സാക്ഷികൾക്ക് സമൻസ് അയക്കും. കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് കെ സി വേണുഗോപാൽ കോടികൾ സമ്പാദിച്ചുവെന്നായിരുന്നു ശോഭയുടെ പരാമർശം. കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് രാജ്യാന്തര തലത്തിൽ പലതരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബിനാമി പേരിൽ കെസി വേണുഗോപാൽ ആയിരക്കണക്കിനു കോടികൾ സമ്പാദിക്കുന്നുണ്ട്.

അതിലുൾപ്പെട്ട ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ സി വേണുഗോപാൽ പറഞ്ഞിട്ട് ഓലയാണ് ആലപ്പുഴയിൽനിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. അതേസമയം വേണുഗോപാൽ തനിക്കെതിരെ പരാതി നൽകിയത് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്.

 

Read Also: ആലുവയിൽ തെരുവുനായ ആക്രമണം; പതിനഞ്ച് പേർക്ക് പരിക്കേറ്റു

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img