web analytics

ശക്തമായ കടലാക്രമണം; കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

കണ്ണൂര്‍: കടലാക്രമണത്തെ തുടർന്ന് മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. അതേസമയം, തകര്‍ന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസിയുടെ വിശദീകരണം. നേരത്തെ വര്‍ക്കല ബീച്ചിലെയും തൃശൂര്‍ ചാവക്കാട്ടെ ബീച്ചിലെയും ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ തകര്‍ന്നിരുന്നു. വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് നിരവധി പേർക്കാണ് പരിക്കേറ്റത്.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. മുഴുപ്പിലങ്ങാട് ബീച്ചിൽ അതിശക്തമായ കടലാക്രമണമാണ് ഇന്നലെയുണ്ടായത്. ശക്തമായ തിരയില്‍ അകപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പല ഭാഗങ്ങളും വേര്‍പ്പെട്ടു പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കടലാക്രമണം മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ തന്നെ ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ആളുകളെ കയറ്റിയിരുന്നില്ല.

അതേസയം മുന്‍കരുതലായി രാത്രി തന്നെ കുറച്ച് ഭാഗങ്ങള്‍ അഴിച്ച് വെച്ച് കെട്ടിവെക്കുകയായിരുന്നു എന്നാണ് ഡിടിപിസി അധികൃതര്‍ പറഞ്ഞത്. 15ഓളം ആങ്കറുകള്‍ അഴിച്ചുവെക്കുകയായിരുന്നു. ബ്രിഡ്ജിന്‍റെ ഭാഗത്ത് തന്നെയാണ് ബാക്കി ഭാഗങ്ങള്‍ കെട്ടിവെചച്ചത്. അത് ശക്തമായ തിരയില്‍ കരയിലേക്ക് എത്തുകയായിരുന്നുവെന്നും അത് ആളുകള്‍ വീഡിയോ എടുത്ത് ബ്രിഡ്ജ് തകര്‍ന്നുവെന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ഡിടിപിസി പറഞ്ഞു.

 

Read Also: 01.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത് സിനിമ കഥ പോലെ

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത്...

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് ക്യാമ്പയിൻ; വിദേശികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് ക്യാമ്പയിൻ; വിദേശികൾ ഉൾപ്പെട്ട സംഘം...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ് ജയറാം

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ്...

Related Articles

Popular Categories

spot_imgspot_img