തന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന പരാതിയുമായിആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ആലത്തൂരില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയും മുഖത്ത് എല്‍ഡിഎഫിന്റെ ചിത്രമൊട്ടിച്ചുമാണ് ഫ്‌ളക്‌സ് നശിപ്പിച്ചത്.പൊലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. കഴിഞ്ഞ തവണയും രമ്യയുടെ ഫ്‌ളക്‌സ് തീവച്ചു നശിപ്പിച്ചിരുന്നു.