കോട്ടയം: കോട്ടയം മെഡിക്കള്‍ കോളേജിന് സമീപം വന്‍ തീപിടുത്തം. മൂന്ന് കടകളിലാണ് തീപിടുത്തം ഉണ്ടായത്. ഒരു ചെരിപ്പുകട പൂര്‍ണമായും കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. എങ്ങനെയാണ് കടകളില്‍ തീ പിടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈസ്റ്റര്‍ ദിനമായതിനാല്‍ പല കടകളും അടഞ്ഞുകിടക്കുകയാണ്.









