web analytics

വടകര ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനം ആക്രമിച്ചു; ഡിവൈഎഫ്‌ഐക്കെതിരെ പരാതി

കോഴിക്കോട്: വടകരയിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നതായി പരാതി. കോതോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വാഹനത്തിനുനേരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

വാഹനം ആക്രമിച്ച് ഫ്‌ലാഗ്‌പോസ്റ്റ് പിഴുതുകളയാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതായി ബിജെപി ആരോപിച്ചു. അതേസമയം പ്രതിഷേധത്തിനിടെ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനമെത്തിയപ്പോള്‍ പ്രതിഷേധം കടുപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് സംഘര്‍ഷസാധ്യത ഒഴിവാക്കുകയായിരുന്നു.

സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകരാണ് കാറിന്റെ നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടതെന്നും സിപിഐഎമ്മുകാര്‍ കലാപത്തിനുള്ള ശ്രമം നടത്തുകയാണെന്നും പ്രഫുല്‍ കൃഷ്ണ ആരോപിച്ചു.

വികസനം പറഞ്ഞ് വോട്ട് പിടിക്കാന്‍ സിപിഐഎമ്മിന് സാധിക്കുന്നില്ല. സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനരോക്ഷമുള്ള ഈ സമയത്ത് ശ്രദ്ധ തിരിച്ചുവിടാന്‍ ബോധപൂര്‍വമായിട്ടുള്ള ആക്രമണത്തിന് സിപിഐഎം നേതൃത്വം ശ്രമിക്കുകയാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ വാഹനം ആക്രമിക്കുകയെന്ന തരത്തില്‍ നിലവാരം കുറഞ്ഞ രീതിയിലേക്ക് സിപിഐഎം അധഃപതിച്ചിരിക്കുകയാണെന്നും പ്രഫുല്‍ കൃഷ്ണ പ്രതികരിച്ചു.

 

Read Also: ഒരു മൂളൽ മാത്രം കേട്ടുകാണും, മായങ്കിൻ്റെ ഒരു ബോളും ശിഖർധവാനും കൂട്ടരും കണ്ടില്ല; ഇരുപത്തൊന്നുകാരൻ എറിഞ്ഞതെല്ലാം തീയുണ്ടകൾ; മണിക്കൂറില്‍ 155.8 കിലോമീറ്റര്‍ വേഗം; ഒളിപ്പിച്ചു വെച്ച വജ്രായുധം പുറത്തെടുത്ത് ലഖ്നൗ

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img