ബിജെപി നേതാവുംപത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അനിൽ കെ. ആന്റണി ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയിൽ. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പേരുകൾ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് അനിൽ ആന്റണി. രാജ്നാഥ് സിങാണ് 27 അംഗ സമിതിയുടെ അധ്യക്ഷൻ. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയൽ, നിർമലാ സീതാരാമൻ, അർജുൻ മുണ്ട എന്നിവരും സമിതിയിലെ അംഗങ്ങളാണ്. കൂടാതെ, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും സമിതിയിൽ അംഗമാണെങ്കിലും കർണാടകയിൽ നിന്നുള്ള അംഗമായാണ് രാജീവ് തെരഞ്ഞെടുക്കപ്പെട്ടത്.
Read also; ‘ആർക്കും ആശങ്ക വേണ്ട’; ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി; ഒന്നാം തീയതി തന്നെ ശമ്പളം നൽകും