റംസാൻ മാസത്തിലെ 19 ാം ദിനത്തിൽ യു.എ.ഇ. ആചരിയ്ക്കുന്ന ഷൈഖ് സായ്ദ് മാനുഷിക ദിനാചരണത്തിന്റെ ഭാഗമായി സാധാരണ്കാർക്ക് 630 നോൽ കാർഡുകൾ വിതരണം ചെയ്ത് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.പരിമിതമായ വരുമാനമുള്ളവർക്കാണ് യാത്രയ്ക്കും അവശ്യ വസ്തുക്കൾ വാങ്ങാനും കഴിയുന്ന നോൽ കാർഡുകൾ വിതരണം ചെയ്തത്. വരുമാനം കുറഞ്ഞവർക്കായി 8000 ഇഫ്താർ കിറ്റുകളും വിതരണം ചെയ്തിരുന്നു.