കോളജ് വിദ്യാർഥിയുടെ പാൻ കാർഡ് ഉപയോഗിച്ച് വിദ്യാർഥി അറിയാതെ നടത്തിയത് 46 കോടി രൂപയുടെ ഇടപാടുകൾ. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ആണു സംഭവം. ഗ്വാളിയോർ സ്വദേശിയായ പ്രമോദ് കുമാർ ദണ്ഡോതിയ എന്ന യുവാവിന്റെ പാൻ കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ്ആ നടത്തിയത്. ആദായ നികുതി, ജി.എസ്.ടി വകുപ്പുകളിൽ നിന്ന് നോട്ടീസ് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 2021ൽ മുംബൈയിലും ഡൽഹിയിലും രജിസ്റ്റർ ചെയ്ത കമ്പനിയുടേതായിരുന്നു നോട്ടീസ്. പ്രമോദ് കുമാറിന്റെ പാൻ കാർഡ് ഉപയോഗിച്ചായിരുന്നു കമ്പനി രജിസ്റ്റർ ചെയ്തിരുന്നത്.
ആദായ വകുപ്പിൽ നിന്നും ജെ.എസ്.ടിയിൽ നിന്നും നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് മുംബൈയിലും ഡൽഹിയിലും
2021 ൽ തന്റെ പാൻ കാർഡ് വഴി ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മനസിലായത്. ഇത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ല എന്ന് വിദ്യാർത്ഥി പറയുന്നു. തന്റെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും തട്ടിപ്പിനിരയായ പ്രമോദ് കുമാർ പറഞ്ഞു.പലതവണ പരാതി നല്കാൻ ശ്രമിച്ചെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രമോദ് കുമാർ ആരോപിക്കുന്നു. ഇതോടെ വെള്ളിയാഴ്ച എ.എസ്.പിയുടെ ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു.