കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതി നിധീഷിനെതിരെ മറ്റൊരു ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്തു. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ അപകടകരമാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടുകാരന്റെ സഹോദരിയെ പലതവണ ബലാത്സംഗം ചെയ്തതിനാണ് കേസ്. ഈ സുഹൃത്തിന്റെ അമ്മയെ ബലാൽസംഗം ചെയ്തതിന് നിതീഷിനെതിരെ നേരത്തെ മറ്റൊരു കേസെടുത്തിരുന്നു
കൂട്ടുകാരന്റെ സഹോദരിക്ക് ഉള്ള ചൊവ്വാദോഷം മാറ്റാൻ എന്ന പേരിൽ ഇയാൾ യുവതിയെ പ്രതീകാത്മകമായി വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് ഇയാൾ യുവതിയെ പലതവണ ബലാത്സംഗം ചെയ്തു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ വച്ചും ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന മറ്റു വീടുകളിൽ വച്ച് ചോറ്റാനിക്കരയിലെ ലോഡ്ജിൽ വച്ചും ആയിരുന്നു പീഡനം നടന്നത്. ഈ കേസിൽ കൂടി ഇതിനെ അറസ്റ്റ് ചെയ്യുന്നതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഇത്രയും വലിയ കൊടും ക്രിമിനലാണ് തങ്ങളുടെ അടുത്ത് താമസിച്ചിരുന്നത് എന്നറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ.
Read also; സന്ദർശക വീസയിൽ വന്ന് ഭിക്ഷാടനം; 202 പേർ ദുബൈ പോലീസിന്റെ പിടിയിൽ









