പുല്‍പ്പള്ളി: എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് കയറ്റിയ യുവാക്കളിൽ ഒരാൾ അറസ്റ്റിൽ. അമ്പലവയല്‍, കുമ്പളേരി വരണക്കുഴി വീട്ടില്‍ അജിത്ത്(23)നെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സിവില്‍ എക്‌സൈസ് ഓഫിസർ രാജേഷിന് പരിക്കേറ്റിരുന്നു. ഇവര്‍ക്കെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. സംഭവത്തില്‍ വാഴവറ്റ സ്വദേശി അഭി തോമസിനെ പിടികൂടാനുണ്ട്.
26ന് രാത്രിയാണ് സംഭവം നടന്നത്. പെരിക്കല്ലൂര്‍ സ്‌കൂളിന് സമീപം എക്‌സൈസ് വാഹന പരിശോധന നടത്തുന്നതിനിടെ സ്‌കൂട്ടറില്‍ വന്ന യുവാക്കള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. എസ്.ഐ മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോജോ, സിവില്‍ പൊലീസ് ഓഫിസര്‍ സിജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Read Also: മഴ എത്തുന്നു…; സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത