ബിജെപി നേതാവിന് ലോക്സഭാ സീറ്റ് പാർട്ടി നിഷേധിച്ചതിൽ പ്രതിഷേധിച്ച് അണികളുടെ ആത്മഹത്യാ ഭീഷണി. കർണാടകത്തിലെ ബിജെപി നേതാവായ ബി വി നായിക്കിന്റെ അനുയായികളാണ് പെട്രോൾ ഒഴിച്ച് ആത്മവിദ്യാ ഭീഷണിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച റായിച്ചൂരിൽ ആയിരുന്നു സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പിൽ റയിച്ചൂരിൽ മത്സരിക്കാൻ സാധിക്കും എന്നായിരുന്നു ബി വി നായിക്കിന്റെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞതവണ മത്സരിച്ച രാജ അമരീശ്വര സിങ്ങിനെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് എത്തിയത്. ശിവകുമാർ, ശിവമൂർത്തി എന്നീ പ്രവർത്തകരാണ് റോഡിൽ ആത്മഹത്യ ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ബി വി നായ്ക്കിന് റായ്ച്ചുർ മണ്ഡലത്തിൽ സീറ്റില്ല എന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ അനുയായികൾ റോഡിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. റൈചുരിലെ പ്രധാന റോഡുകളിലെല്ലാം ടയറുകൾ കത്തിച്ച് പ്രവർത്തകർ ഗതാഗതം തടസ്സപ്പെടുത്തി. ഇതിനിടെയാണ് ഈ പ്രവർത്തകർ ആത്മഹത്യ ഭീഷണി മുഴക്കിയത്. പ്രതിഷേധക്കാരുടെ ഇടയിലായിരുന്ന ഇരുവരും തലയിലൂടെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ഇവരുടെ കയ്യിൽ നിന്ന് പെട്രോൾ ക്യാനും മറ്റും പിടിച്ചു വാങ്ങിയതോടെ ഒഴിവായത് വൻ ദുരന്തമാണ്.
BJP supporters in #Karnataka's Raichur attempt suicide after B.V. Naik was denied ticket!
BV Naik former Congress affiliate, joined BJP post-2019 defeat. Despite his campaigning & significant backing, party opts for Raja Amareshwar Naik, stirring chaos
His supporters… pic.twitter.com/qyHaj4SN1m
— Nabila Jamal (@nabilajamal_) March 27, 2024
Read Also: തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക ഇടപാട് തർക്കം