ഗസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ. രക്ഷാസമിതിയിലെ ആവശ്യം യു.എസ്. വീറ്റോ ചെയ്യാത്തതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യു.എസ്.പ്രസിഡന്റ് ജോ ബെഡനും തമ്മിലുള്ള ബന്ധം വഷളായി. ഗസയിൽ വെടി നിർത്തൽ വേണമെന്ന് ജോ ബേഡൻ മുൻപ് ആവശ്യപ്പപെട്ടിരുന്നെങ്കിലും നെതന്യാഹു വഴങ്ങിയിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച യു.എൻ. രക്ഷാസമിതിയിലെത്തിയ വെടിനിർത്തൽ പ്രമേയത്തെ മുൻവർഷത്തേതിൽ നിന്നും വ്യസ്ത്യസ്തമായി യു.എസ്.വീറ്റോ ചെയ്തില്ല. വെടി നിർത്തൽ പ്രമേയം പാസായതിനെ തുടർന്നാണ് ബെഞ്ചമിൻ നെതന്യാഹു പ്രകോപിതനായത്. ബന്ദികള വെിട്ടയക്കാതെ വെടി നിർത്തൽ സാധ്യമല്ലെന്നാണ് ഇസ്രയേൽ പറയുന്നത്. യു.എസ്. നടപടിയിൽ പ്രതിഷേധിച്ച് അമേരിക്കയിലേയ്ക്കുള്ള ഇസ്രയേൽ പ്രതിനിധി സംഘത്തിന്റെ യാത്രയും റദ്ദാക്കിയിരുന്നു.
Read Also; രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാൻ അനുമതി; ലണ്ടനിലുള്ള മകൾക്കൊപ്പം താമസിക്കും









