തൃശ്ശൂർ:അമ്പത്തിയഞ്ചുകാരന്‍റെ മൃതദേഹം പാടത്ത് തള്ളിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂരിലെ സ്വർണ വ്യാപാരി വിശാലിനെ(40) ആണ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശി രവി (55) ആണ് മരിച്ചത്. തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് നിന്നാണ് രവിയുടെ മൃതദേഹം കണ്ടെത്തിയത്. വാഹനം കയറി മരണം സംഭവിച്ച രവിയുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വിശാലിൻ്റെ വീടിന് മുമ്പിൽ മദ്യലഹരിയിൽ കിടക്കുകയായിരുന്നു രവി. കാർ വീട്ടിലേയ്ക്ക് എടുത്തപ്പോൾ ദേഹത്ത് കയറി. മൃതദേഹം ഒളിപ്പിക്കാൻ വേണ്ടിയാണ് പാടത്ത് തള്ളിയതെന്നും പൊലീസ് പറഞ്ഞു. വാഹനാപകടത്തിൽ മരിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് വിശാലിനെതിരെ കേസെടുത്തിരിക്കുന്നത്.
Read Also: രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാൻ അനുമതി; ലണ്ടനിലുള്ള മകൾക്കൊപ്പം താമസിക്കും